സീതിയിലെ ദുരിതാശ്വാസ ക്യാമ്പ്

കേരളമൊട്ടാകെ അനുഭവിച്ചറിഞ്ഞ പ്രളയത്തിൽ സീതി സാഹിബ് ഹയർസെക്കന്ററി സ്കൂളും ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി.വെള്ളത്തിനടിയിലായ പട്ടുവം ഗ്രാമത്തിലെ ആളുകളെയാണ് പ്രധാനമായും സീതി സാഹിബ് സ്കൂൾ ഏറ്റെടുത്ത് താമസിപ്പിച്ചത്. സ്‌കൂൾ മാനേജർ പി. കെ. സുബൈർ, പ്രിൻസിപ്പാൾ എം. കാസിം, ഹെഡ് മാസ്റ്റർ പി. വി. ഫസലുള്ള, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ടി. അബ്ദുള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച ഒരു ക്യാമ്പാണ് സീതിയിൽ ഒരുക്കിയത്.

സീതി സാഹിബിലെ എൻ. എസ്. എസ്. വളണ്ടീയർമാർ ക്യാമ്പിലുള്ളവർക്ക് ആശ്വാസവാക്കുകളുമായി എത്തി സഹായ സഹകരണങ്ങൾ ചെയ്തു. ക്യാമ്പിലുള്ളവരെ സഹായിക്കാനായി വിദ്യാർത്ഥികൾ പ്രത്ത്യേകം ശ്രദ്ധചെലുത്തി. നാട്ടുകാരുടെ പ്രവർത്തനങ്ങളും എടുത്ത് പറയേണ്ടതാണ്. സഹജീവികൾക്ക് ഒരു കുറവും വരാതിരിക്കാൻ അവർ അങ്ങേയറ്റത്തെ ശ്രദ്ധ ചെലുത്തി. പെരുന്നാളായതിനാൽ വെള്ളം ഇറങ്ങാൻ തുടങ്ങിയപ്പോൾത്തന്നെ ആൾക്കാരെല്ലാം വീട്ടിലേക്കു മടങ്ങി. അതിനു ശേഷവും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ബുദ്ധിമുട്ടുകൾ അകറ്റുവാനും അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും നിത്യോപയോഗ സാധനങ്ങളുടെ കിറ്റുമായി പട്ടുവം സന്ദർശിച്ചു.

0

naseem

naseem

Leave a Reply

Your email address will not be published. Required fields are marked *

seventeen − 2 =