സ്നേഹോപഹാരവുമായി 98 ബാച്ച്
സ്കൂളിനൊരു സ്നേഹോപഹാരവുമായി പൂർവ്വ വിദ്യാർത്ഥികൾ
1998 തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം തരത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിലെ ജേർണലിസം ലാബിലേക്ക് എഡിറ്റിംഗ് വർക്ക് സ്റ്റേഷൻ സംഭാവന നൽകി .
2018 ഡിസംബർ 25ന് സ്കൂളിൽ വെച്ച് കൂട്ടായ്മയുടെ സംഗമം നടന്നിരുന്നു. പ്രസ്തുത സംഗമത്തിൽ തങ്ങളുടെ പൂർവ്വ വിദ്യാലയത്തിനായി സ്നേഹോപഹാരം നൽകാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറിയിൽ 2014 ൽ ആരംഭിച്ച ജേർണലിസം ,സൈക്കോളജി ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,ലിറ്ററേച്ചർ വിഷയങ്ങളടങ്ങിയ ഹ്യൂമാനിറ്റീസ് ബാച്ചിന് ജേർണലിസം പ്രായോഗിക പഠനം നടത്തുവാൻ വേണ്ടി ഉയർന്ന പ്രവർത്തന ശേഷിയുള്ള കമ്പ്യൂട്ടർ വാങ്ങി നൽകുകയായിരുന്നു.
ഈ കൂട്ടായ്മ സഹായങ്ങളുൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ – ചികിത്സാ പ്രവർത്തനങ്ങളും നടത്തിവരുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് ‘സഹപാഠിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതി. കഴിഞ്ഞ പ്രളയ കാലത്ത് ഒട്ടേറെ സഹായ പ്രവർത്തനങ്ങൾ നടത്തിയത് ശ്രദ്ധേയമായിരുന്നു. ചെയർമാൻ ജാബിർ കെ.പി.ജെ, കൺവീനർ അമീൻ.കെ.പി എന്നിവരാണ് കൂട്ടായ്മക്ക് നേത്രത്വം നൽകിവരുന്നത്. എഡിറ്റിംഗ് വർക്ക് സ്റ്റേഷൻ സംഭാവന ചെയ്ത 98 ബാച്ചിന് ജേർണലിസം ക്ലബ് നന്ദിയറിയിച്ചു.
0 1998 തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം തരത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിലെ ജേർണലിസം ലാബിലേക്ക് എഡിറ്റിംഗ് വർക്ക് സ്റ്റേഷൻ സംഭാവന നൽകി .