സൗഹൃദാന്തരീക്ഷം ഒരുക്കി സൗഹൃദ ക്ലബ്.

2019 – 2020 അദ്ധ്യയന വർഷത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി സൗഹൃദ ക്ലബ് ശ്രദ്ധേയമായി. സൗഹൃദ ക്ലബ് കോർഡിനേറ്റർ സോഷ്യോളജി അധ്യാപികയായ സി. ബീബി ടീച്ചറുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും സുരക്ഷിതത്വവും സൗഹൃദാന്തരീക്ഷവും വളർത്തുന്ന വൈവിധ്യമാർന്ന പരിപാടികൾ നടത്തിയത്.

സ്കിറ്റ് മത്സരം.
പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തിയ സ്കിറ്റ് മത്സരം വിദ്യാർഥികൾക്ക് വ്യത്യസ്തങ്ങളായ സന്ദേശങ്ങൾ നൽകി. 20/11/ 19 ബുധനാഴ്ച വൈകുന്നേരമായിരുന്നു മത്സരം അരങ്ങേറിയത്.

W.H.O അംഗീകരിച്ച 10 ജീവിത നൈപുണികൾ കുട്ടികളിൽ എത്തിക്കുവാനും അവ സ്വായത്തമാക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക എന്നതായിരുന്നു സ്കിറ്റിന്റെ ലക്‌ഷ്യം. ഈ പത്ത് ജീവിത നൈപുണികളായിരുന്നു മത്സരത്തിന് വിഷയങ്ങളായി നൽകിയത്. സെൽഫ് അവെയർനെസ്സ്, എമ്പതി, ഇന്റർ പേഴ്സണൽ റിലേഷൻഷിപ്, എഫക്ടീവ് കമ്മ്യുണിക്കേഷൻ, ക്രിറ്റിക്കൽ തിങ്കിങ്, ക്രിയേറ്റിവ് തിങ്കിങ്, ഡിസിഷൻ മേക്കിങ്, പ്രോബ്ലം സോൾവിങ്, കോപ്പിങ് വിത്ത് ഇമോഷൻസ്, കോപ്പിങ് വിത്ത് സ്ട്രെസ് തുടങ്ങിയവയായിരുന്നു വിഷയങ്ങൾ.

ജീവിത നൈപുണികളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സ്വായത്തമാക്കേണ്ട ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സ്കിറ്റിലൂടെ മനസ്സിലായി. അധ്യാപകരായ ശംസുദ്ധീൻ, സിതാര എന്നിവർ മത്സരം വിലയിരുത്തി. കഴിഞ്ഞ വർഷത്തെ പോലെ തന്നെ H1B ക്ലാസ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. S1B രണ്ടാമതെത്തി.

മാനസികാരോഗ്യ ക്ലാസ്സ്.

സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമാണ് മാനസികാരോഗ്യ ക്ലാസ്സ്. ആരോഗ്യമുള്ള മനസ്സ് കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായാണ് ക്ലാസ്സ് നടത്തിയത്. ബുദ്ധിയുടെ വിവിധ തലങ്ങൾ, പ്രാക്ടിക്കൽ ഇന്റലിജൻസ്, ഇമോഷണൽ ഇന്റലിജൻസ്, സ്പാഷ്യൽ ഇന്റലിജൻസ്, ഇക്കലോജിക്കൽ ഇന്റലിജൻസ് തുടങ്ങി കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന വിവിധ ഘടകങ്ങൾ ക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടു. പഠന പ്രശ്നങ്ങൾ, ആങ്കർ മാനേജ്‌മന്റ്, അഡിക്ഷന്സ്, ഫ്രണ്ട്ഷിപ്, റൊമാൻസ് തുടങ്ങിയ കാര്യങ്ങളും ക്ലാസ്സിൽ ഉൾപ്പെട്ടിരുന്നു. ബീന ടീച്ചറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്.

റീപ്രൊഡക്റ്റീവ് ഹെൽത്ത് ക്ലാസ്സ്.


കുട്ടികളിലുണ്ടാകുന്ന ശാരീരികപരമായ മാറ്റങ്ങളെകുറിച്ചുള്ള ക്ലാസ്സാണ് ഇത്. ഹയർ സെക്കണ്ടറി കാലഘട്ടത്തിലാണ് കുട്ടികളിൽ ഏറ്റവും കൂടുതൽ ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നത്. ഇതിനെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്നതിനാൽ ഈ ക്ലാസ്സ് വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ഷാജു സാറാണ് റീപ്രൊഡക്റ്റീവ് ഹെൽത്ത് ക്ലാസ്സ് നയിച്ചത്.

മക്കളെ അറിയാൻ.


മക്കളെ അറിയാൻ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു ക്ലാസ്സ് ആണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. കുട്ടികൾക്ക് ശാരീരിക വളർച്ച ഉണ്ടാകുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചും അതെങ്ങിനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചുമായിരുന്നു ക്ലാസ്സ്. വിവിധ തരത്തിലുള്ള പാരന്റിംഗിനെ കുറിച്ചും അവ കുട്ടികളെ എങ്ങിനെയാണ് ബാധിക്കുക എന്നും ക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടു.നദീറ ജാഫറാണ്‌ ക്ലാസ്സ് കൈകാര്യം ചെയ്തത്.

0

Hiba.P

Fathimath Hiba P

Leave a Reply

Your email address will not be published. Required fields are marked *

twenty − 18 =