അറബി കഥാരചനയിൽ സാഹിറ
അറബി കഥാരചനയിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തി സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി സാഹിറ. ഹൈ സ്കൂൾ മുതൽ തന്നെ അറബിക് കഥാരചനയിൽ സാഹിറ വിസ്മയം തീർക്കാൻ തുടങ്ങിയിരുന്നു. തന്റെ സഹോദരിമാരുടെ പാത പിന്തുടർന്നു കൊണ്ടായിരുന്നു സാഹിറ ഈ വിജയം കരസ്ഥമാക്കിയത്. അറബിക് കഥാ രചനയിൽ സംസ്ഥാന തലത്തിൽ തുടർച്ചയായി വിജയികളായിരുന്ന സാഹിറയുടെ സഹോദരിമാരായ ഫായിസ ,സകിയ എന്നിവർ സീതി സാഹിബിലെ പൂർവ വിദ്യാർത്ഥികളായിരുന്നു.
0