രാഷ്ട്രീയ വെല്ലുവിളികൾ

ഞാനെന്ന പത്തു വയസ്സുകാരി ഒരു രാഷ്ട്രീയ കുടുംബത്തിലാണ് ജനിച്ചത്. എന്റെ അച്ഛൻ ഒരു ധീരനായ രാഷ്ട്രീയനേതാവാണ്. മറ്റുള്ളവരെ പോലെ കൈക്കൂലി വാങ്ങാറില്ല. പാവങ്ങളുടെ വളർച്ചയ്ക്കായി പൊരുതിയിരുന്ന ഒരു ധീര യുവാവ്. എന്റെ അമ്മയാണെങ്കിൽ ഒരു യു പി സ്കൂൾ അദ്ധ്യാപിക. അമ്മയ്ക്ക് രാഷ്ട്രീയത്തിയോട് വെറുപ്പായിരുന്നു.

അച്ഛൻ പലപ്പോഴും വീട്ടിലുണ്ടായിരുന്നില്ല. പാവങ്ങളുടെ അവകാശങ്ങളെ കുറിച്ചു അറിയാൻ വേണ്ടിയുള്ള നെട്ടോട്ടങ്ങളായിരുന്നു. ഇവരുടെ നടുവിൽ ഞാനും വളർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും എൻ്റെ കൂട്ടുകാരി സിമിയും സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന സമയം ഞങ്ങൾ കണ്ട കാഴ്ച എന്നെ അമ്പരിപ്പിച്ചു. സിമിയുടെ വീട്ടിൽ ആളുകൾ കൂടുകയും ആകെ ഒരു ഒച്ചപ്പാടും ബഹളവും. ഞാനും അവളും ബാഗ് വലിച്ചെറിഞ്ഞ് അവളുടെ വീട്ടിലേക്കോടി. അപ്പോഴാണറിഞ്ഞത് സിമിയുടെ അച്ഛൻ മരണപ്പെട്ടെന്ന വാർത്ത. അവളുടെ അച്ഛന്റേത് രാഷ്ട്രീയ കൊലപാതകമാണ്. പിന്നീട് ആ സംഭവം എല്ലാവരുടെയും ഉള്ളിൽ നിന്ന് മാഞ്ഞു പോയി.

കുറച്ചു കാലത്തിന് ശേഷം പുതിയൊരു അദ്ധ്യയന വർഷം ആരംഭിച്ച ദിവസം. ഞാൻ സ്കൂളിൽ ചെന്നു. അവിടെ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമായിരുന്നു. അന്ന് അസ്സംബ്ലിയിൽ മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം നൽകുന്ന ചടങ്ങായിരുന്നു. ഹെഡ്മാസ്റ്റർ എന്റെ പേര് വിളിച്ചു. ഞാൻ ഞെട്ടിത്തരിച്ചു പോയി. ഞാനായിരുന്നു ആ പുരസ്‌കാരത്തിന് അർഹമായിരുന്നത്. അന്ന് വീട്ടിൽ പോകാൻ എനിക്ക് ഉത്സാഹമായിരുന്നു . അച്ഛനോടും അമ്മയോടും ഈ സന്തോഷ വാർത്ത പറയാനായി ഞാനോടി. അപ്പോൾ ഞാൻ കണ്ട കാഴ്ച എന്നെ ദുഃഖത്തിലാക്കി. എന്റെ വീട്ടിലാകെ ആളുകളും കരച്ചിലും ബഹളവും അപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. വെള്ളപുതച്ച് കിടക്കുകയായിരുന്നു എന്റെ അച്ഛൻ. അച്ഛൻ ഞങ്ങളോടൊക്കെ യാത്ര പറഞ്ഞു പോയി. മറ്റൊരു രാഷ്ട്രീയുടെ കൊലപാതകം കൂടി.

5

Reshma

Reshma