വിദ്യാർത്ഥികൾ നെല്ല് മെതിച്ചു.
സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസിന്റെ നേതൃത്വത്തിൽ നവംബർ 6 രാവിലെ വളണ്ടിയർമാർ സ്കൂൾ അങ്കണത്തിൽ വെച്ച് നെല്ല് മെതിച്ചു. ജൂലൈ 18ന് വളണ്ടിയർമാർ ഞാറു നടുകയും നവമ്പർ ഒന്നിന് കൊയ്തെടുക്കുകയും ചെയ്തിരുന്നു. അങ്ങിനെ കാർഷിക സംസ്കാരത്തെ അടുത്തറിയാൻ വളണ്ടിയർമാർ നടത്തിയ നെൽകൃഷിക്ക് ആഹ്ളാദകരമായ പര്യവസാനമായി. കൃഷിയുടെ ഓരോ ഘട്ടത്തിലും വളണ്ടിയർമാർ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. പുതു തലമുറയയ്ക്ക് കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു. മികച്ച കർഷകനുള്ള ബഹുമതി നേടിയ അശോകൻ, പ്രോഗ്രാം ഓഫീസർ ശംസുദ്ധീൻ എന്നിവർ നേതൃത്വം കൊടുത്തു.
4Author Profile

- Devika Rajeev
Latest entries
News2019.11.27ക്രീയേറ്റീവ് കഫേ: സമ്മാനദാനം
News2019.11.06വിദ്യാർത്ഥികൾ നെല്ല് മെതിച്ചു.