ബർഗറും സുന്ദരികളും

ഡാർജിലിംഗ് ,ഗാങ്ങ് ടോക്ക്, നാഥുലപാസ്, കൽക്കത്ത സ്വപ്ന യാത്രയിലൂടെ – ഭാഗം – 2

ഡാർജിലിങ്ങിലെ രാത്രി അതി  മനോഹരമായിരുന്നു. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ നമ്മൾ നന്നായി ഭക്ഷണം കഴിക്കണം പറ്റുമെങ്കിൽ ഡാർജിലിങ്ങ് സ്പെഷൽ food  ഒന്ന്   രുചിക്കണമെന്നും മനസ്സിൽ കരുതിയിരുന്നു. പോകുന്ന വഴിയിൽ അടുത്ത hill Station ആയ ഗാങ്ങ് ടോക്ക് യാത്രയുടെ വണ്ടി റെഡിയാക്കാനായി  ടാക്സി ഡ്രൈവർമാരോട് വിലപേശാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു.ഞങ്ങളിൽ ചിലർ അങ്ങോട്ട് പോയപ്പോൾ ഞാനും കുറച്ച് പേരും കൂടി വഴിയരികിലെ തട്ടുകടയിലെ കടക്കാരൻ ബർഗർ ഉണ്ടാക്കുന്നത് നോക്കി നിന്നു.

 

കറുത്ത വൃത്തിയുള്ള വസ്ത്രം ആണ് അയാൾ ധരിച്ചിരുന്നത് . അയാളുടെ തലപ്പാവ് എന്നെ വല്ലാതെ  ആകർഷിച്ചു. തട്ടുകട മനോഹരമായി അലങ്കരിച്ചിരുന്നു.വൃത്തിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി പകുതി ബൺ ചൂടാക്കി അതിന്റെ മുകളിൽ ഓംലറ്റ് ഉണ്ടാക്കി വെച്ചു തുടർന്ന് ഉള്ളിയുടെ ഒരു  കഷണവും തക്കാളിയുടെ രണ്ട്  കഷണവും കാബേജ് ഇലയും കക്കിരി കഷണവും ക്യാരറ്റ് കഷണവും വെച്ചതിന് ശേഷം മറ്റൊരു ബൺ കൊണ്ട് കമഴ്ത്തി വെച്ചാണ് പുള്ളിക്കാരൻ ബർഗർ ഉണ്ടാക്കുന്നത്.50 രൂപയാണ് വില. ഒന്ന് രണ്ട് പേർ വന്ന് പാഴ്സൽ വാങ്ങി പോകുന്നുമുണ്ട്.ഒരു ബർഗർ വാങ്ങിക്കഴിക്കാൻ ഞാൻ വിചാരിച്ചപ്പോഴേക്കും നമ്മു ടെ വിലപേശൽ ടിം ഗാങ്ങ് ടോക്ക് യാത്രക്കുള്ള രണ്ടു ടാറ്റാ സുമോ വണ്ടി റെഡിയാക്കി തിരികെ വന്നിരുന്നു. അതിന്റെ വിശദീകരണം കേട്ട് ഞാൻ അറിയാതെ അവരോടൊപ്പം മുന്നോട്ട് നടന്നപ്പോൾ എന്റെ ആമാശയത്തിൽ നൃത്തം ചെയ്യേണ്ട ബർഗർ മറ്റാരു ടേയോ ആമാശയത്തിൽ നൃത്തം തുടങ്ങിയിരുന്നു. വായിൽ നിറഞ്ഞ ഉമിനീർ ബർഗറുമായി കലരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന സത്യം  ഞാൻ തിരിച്ചറിയുകയും ചെയ്തു.

 

ഞങ്ങൾ 13 പേരും പിന്നീട്  ആ തെരുവിലൂടെ മുന്നോട്ട് നടന്നു .നല്ല തിരക്കുണ്ട്. നടവഴിയിൽ നല്ല വെളിച്ചവും ഉണ്ട്.ഇവിടെയുള്ള സുന്ദരികളായ യുവതികൾ എല്ലാം കാണുമ്പോൾ ഒരു ചൈനീസ്  ലുക്കിലാണ്. നല്ല വെളുത്ത നിറം ഉള്ള ഇവർക്ക്  ചപ്പിയ മൂക്ക് ആണ്  ആകർഷണീയം. പിന്നെ ലിപ്സ്റ്റിക് ചുണ്ടിനെ മറക്കാത്ത ഒരു ചുണ്ടും കാണാനേ ഇല്ല. അങ്ങനെയുള്ള ഒരു ചുണ്ട് എവിടെയെങ്കിലും കാണും എന്ന പ്രതീക്ഷ അസ്ഥാനത്തായിരുന്നു. സൗന്ദര്യത്തിന് മാത്രമല്ല തണുപ്പിൽ ചുണ്ട് കീറുന്നത് പ്രതിരോധിക്കാൻ കൂടിയാവണം ഈ ലിപ്സ്റ്റിക് പ്രയോഗം എന്ന് തോന്നുന്നു.ലഗ്ഗിങ്സും ടോപ്പും തന്നെയാണ് പലരുടേയും വേഷം. ഇവരെ എങ്ങനെ പരസ്പരം  തിരിച്ചറിയും എന്ന് എന്റെ ഒരു സഹയാത്രികൻ പറഞ്ഞതിൽ വാസ്തവമുണ്ടെന്ന് എനിക്ക് തോന്നി. എല്ലാവരും ഒരു പോലെ നമ്മുടെ മനസ്സും അങ്ങനെ ആയിരുന്നെങ്കിൽ …..

 

കുറേ മുന്നോട്ട് നടന്ന് പല റസ്‌റ്റോറന്റിലും എത്തി നോക്കി .തിരക്ക് കാരണം തിരിച്ച് നടന്നു. പിന്നെ മറ്റൊരു റോഡിലേക്ക് താഴോട്ട് നടന്നു.അവിടെ കണ്ട ഒരു ഹോട്ടലിൽ ഭാഗത്തിന് എല്ലാവർക്കും ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. റോട്ടിയാണ് (ചപ്പാത്തി) ഇഷ്ടഭക്ഷണം അവിടെ എന്ന് മെനു കാർഡ് കണ്ടപ്പോൾ മനസ്സിലായി. പിന്നെ ഫ്രൈഡ് റൈസും നൂഡിൽസും ചിക്കൻ ഐറ്റവുമൊക്കെ ഉണ്ട്. വില ഒരു പ്ലേറ്റിന് 150- 200 രൂപ. നമ്മുടെ നാട്ടിലെ വില തന്നെ. എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും മിക്സ് ചെയ്ത് കഴിച്ച് ഞാൻ വേഗം റൂമിലേക്ക് മടങ്ങി. ചൂട് വെള്ളത്തിന്റെ ഹീറ്റർ ഓണാക്കി വെച്ചിട്ടാണ് പോന്നത്.ആദ്യം കയറി കുളിച്ചില്ലെങ്കിൽ പിന്നെ എല്ലാവരും കൂടി കുളിക്കുമ്പോൾ വെള്ളത്തിന്  ചൂട് കുറയും (സ്വാർത്ഥത തന്നെ) ഇതിനിടയിൽ റൂമിന്റെ താക്കോൽ മറന്നതിനാൽ തിരിച്ച് നടന്നപ്പോൾ നമ്മുടെ സഹയാത്രികരായ രണ്ട് സഹോദരിമാർ തുണിക്കടയിൽ കയറി നിൽപ്പുണ്ടായിരുന്നു.സ്ത്രീ സഹജസ്വഭാവം അവരെ വിട്ടൊഴിയില്ലല്ലോ അല്ലേ?

താക്കോൽ വാങ്ങി റൂമിലെത്തി കുളി കഴിഞ്ഞ് പ്രാർത്ഥനയും കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ എല്ലാവരും എത്തി .കുറെ തമാശകളും മറ്റും പറഞ്ഞ് കൊണ്ട് സമയം നീങ്ങിയപ്പോൾ രാത്രിയുടെ ഏതോ യാമത്തിൽ നിദ്രാദേവി നേത്രപടലങ്ങളെ വാരിപ്പുണർന്നിരുന്നു.

 

സുഖകരമായ ഉറക്കം കഴിഞ്ഞ് രാവിലെ 6.30 ന് തന്നെ പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങ് എന്ന പട്ടണത്തോട് വിട പറഞ്ഞു. ഇനി മറ്റൊരു സംസ്ഥാനത്തിലേക്ക്.. ഇന്ത്യാ ഭൂപടത്തിലെ ഭൂട്ടാനും ചൈനയും നേപ്പാളും അതിർ വരമ്പ് പങ്കിടുന്ന വിരലു പോലെയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനത്തിലേക്ക് .. സിക്കിം. അതിന്റെ തലസ്ഥാനമായ ഗാങ്ങ് ടോക്കിലേക്ക് .. അവിടെ നിന്ന് സ്വപ്ന യാത്രയിലെ ലക്ഷ്യമായ മഞ്ഞുമലയിലേക്ക്..

 

കാറിൽ തണുത്ത് വിറച്ചുകൊണ്ട് ഗാങ്ങ്ടോക്കിലേക്ക് യാത്ര തുടർന്നു……

 

സ്വപ്ന യാത്ര- നാഥുലപാസ് വരെ Part – 1

ബർഗറും സുന്ദരികളും Part – 2

 

0

firoz

HSST Chemistry, Seethi Sahib HSS, Talipparamba

Leave a Reply

Your email address will not be published. Required fields are marked *

fourteen + 2 =