സിക്കിമിലെ ഗാങ്ങ് ടോക്കും മോമോസും

ഡാർജിലിംഗ്, ഗാങ്ങ് ടോക്ക്, നാഥുലപാസ്, കൽക്കത്ത സ്വപ്ന യാത്രയിലൂടെ – ഭാഗം – 3

രാവിലെ 6.30 ന് തുടങ്ങിയ ഡാർജിലിങ്ങ് ഗാങ്ങ് ടോക്ക്  യാത്ര പ്രകൃതി രമണിയമായ കാഴ്ചകളാണ് നമുക്ക് സമ്മാനിച്ചത്.ഒരു ഹിൽ സ്റ്റേഷനിൽ നിന്നും മറ്റൊരു ഹിൽസ്റ്റേഷനിലേക്കുള്ള യാത്ര ആലോചിച്ചപ്പോഴെ എനിക്ക് പേടി തോന്നി. പക്ഷെ കൂടുതൽ ചെങ്കുത്തായ കയറ്റങ്ങളോ ഇറക്കങ്ങളോ ഉണ്ടായിരുന്നില്ല.  വഴിയരികിൽ നിറയെ പൈൻ മരങ്ങൾ. കാർ നിർത്തി ചില ഫോട്ടോകൾ എടുക്കാൻ നമ്മൾ മൽസരിച്ചു. വീണ്ടും യാത്ര തുടർന്നു. റോഡരികിലുടെ നടന്നു നിങ്ങുന്ന ഗ്രാമീണർ തണുപ്പിനെ വെല്ലാൻ സെറ്റർ ധരിച്ചിട്ടുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ കാണുന്ന വലിയ വീടുകൾക്ക് പകരം കൊച്ചു കൊച്ചു വീടുകൾ.ചില കവലകളിൽ പൂച്ചെടികൾ ചട്ടിയിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നു. ഇവിടെ  നാട്ടിലൊന്നും കാണാത്ത പുതിയ തരം വർണ്ണപ്പൂക്കൾ. വളവും കയറ്റവും ഇറക്കും  കൊണ്ട് സമ്പന്നമായ ഒരു യാത്ര വേണ്ടുവോളം ആസ്വദിച്ചു ചിലർ, മറ്റു ചിലർ സുഖകരമായ നിദ്രയിൽ ആയിരുന്നു.

 

വഴിയരികിലെ ഒരു റെസ്റ്റോറന്റിൽ ചായ കുടിക്കാൻ ഡ്രൈവർ വണ്ടി നിർത്തി. പുറത്തിറങ്ങിയ ചിലർ ഒന്ന് രണ്ട് selfi കൾ എടുത്തു enjoy ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ രണ്ടാമത്തെ വണ്ടിയിൽ നമ്മുടെ മറ്റു കൂട്ടുകാരുമെത്തി. അകത്ത് കടന്ന് ഇരിക്കാൻ വിശാലമായ മുറി ഉണ്ടായിരുന്നു. ചായക്ക് ഓർഡർ ചെയ്തു. കഴിക്കാൻ മോമോസ് എന്ന് പറയുന്ന ഒരൈറ്റം മേശപ്പുറത്ത് കൊണ്ട് വെച്ചു. അരിമാവ് പരത്തി അതിനകത്ത് ചിക്കൻ കൊത്തി അരിഞ്ഞ് മുളകും ഉപ്പും ഒന്നും ഇല്ലാതെ ആവിയിൽ പുഴുങ്ങി എടുത്ത ഒരു പലഹാരം.ചിലർ കഴിച്ചതേയില്ല. മറ്റ് ചിലർ പകുതി കഴിച്ച് ബാക്കി അവിടെ വെച്ചു. എന്നാൽ എനിക്ക് നല്ല രുചി തോന്നിയിരുന്നു. ഞാൻ പാത്രം മൊത്തം കാലിയാക്കി. ചിലർ ബിസ്കറ്റ് തിന്നുന്ന തിരക്കിലായിരുന്നു.തുടർന്ന് ചൂടോടെ റോട്ടിയും മസാലക്കറിയും അകത്താക്കാനുള്ള മൽസരത്തിലായിരുന്നു എല്ലാവരും. ഒന്ന് രണ്ട് റൊട്ടി ചുട്ട് കൊണ്ടു വരുന്നു.എല്ലാവരും അത് പിടിച്ചു വലിച്ചു തിന്നുന്നു. ഒരാൾക്കും ക്ഷമയില്ല. റൊട്ടി വരുന്നു തീരുന്നു

വരുന്നു തീരുന്നു.ഇത് തന്നെ.. ആദ്യത്തെ രണ്ട് മുന്ന് തവണ മാക്സിമം അടിച്ച് മാറ്റി കഴിച്ചതിനാൽ പിന്നിടുള്ള യുദ്ധത്തിൽ ഞാൻ കാണിയായി നോക്കി നിന്നു. ബാക്കി ഉള്ളവരെ പിന്നീട് ഞാൻ  ഭക്ഷണത്തോടുള്ള ആക്രാന്തത്തിന് കളിയാക്കി. ബാത്ത് റൂമിലൊക്കെ  പോയതിന് ശേഷം എല്ലാവരും വീണ്ടും യാത്ര തുടർന്നു.

 

ഇതിനിടെ ബംഗാൾ സംസ്ഥാനത്ത് നിന്നും സിക്കിം സംസ്ഥാനത്തിലേക്ക് ഒരു ചെക്ക് പോസ്റ്റിലൂടെ നമ്മൾ പ്രവേശിച്ചിരുന്നു.എകദേശം 10. മണിയോടടുത്ത് ഗാങ്ങ് ടോക്കിലെ ടാക്സി സ്റ്റാന്റിൽ എത്തി.ഡാർജിലിങ്ങിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇവിടെ കറങ്ങാൻ അനുമതി ഇല്ലായിരുന്നു. ആയതിനാൽ ഗാങ്ങ് ടോക്ക് ചുറ്റിക്കറങ്ങാൻ ടാക്സി വിളിക്കണം. അതിനായി നമ്മോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവർ തന്നെ ഒരു ടാക്സി ഓപ്പറേറ്ററെ  ഫോണിലൂടെ നേരത്തെ വിളിച്ച് റെഡിയാക്കിയിട്ടുണ്ടായിരുന്നു. അയാൾ വന്ന് fare പറയുന്നതിന് മുമ്പായി നമ്മളുടെ വക അവിടെ നിന്ന് മാറി ഒന്ന് രണ്ട് ടാക്സിക്കാരോട് fare അന്വേഷിച്ചു എകദേശം എത്രയാവുമെന്ന് കണക്ക് കൂട്ടി. ഇങ്ങനെയൊക്കെ യാണ് അന്യ ദേശത്ത് പോയാൽ ചെയ്യേണ്ടത് എന്നൊക്കെ നമ്മളെ പഠിപ്പിച്ചു തന്നിരിക്കുന്നു നമ്മടെ വാനമ്പാടി ശംസുദ്ധീൻ മാസ്റ്റർ.

 

ഡ്രൈവർ ഏർപ്പാടാക്കിയ ആൾ വന്നപ്പോൾ അയാളുമായി വിലപേശി എഴ് സ്ഥലങ്ങൾ കാണാൻ ഒരു കാറിന്  എയിറ്റീൻ ഹഡ്രഡ് fix ചെയ്തു ,ഇവിടെ  thousand ൽ അല്ല fare പറയാറ് …ten hundred forteen hundred എന്നിങ്ങനെയാണ് fare പറയാറുള്ളത് എന്ന് മനസ്സിലായി. മൂന്ന് കാറുകളിലായി ഞങ്ങൾ ഗാംങ്ങ് ടോക്ക് നഗരം കാണാൻ ചുറ്റിത്തിരിയാൻ തുടങ്ങി. പുതിയ ഡ്രൈവർ ഒരു X militory ആയിരുന്നു. വമ്പൻ ആവേശം ഉണ്ട് അയാൾക്ക് തന്റെ ടാക്സി ഓടിക്കാൻ…മൊബൈലിൽ vedio Song ഒക്കെ Play ചെയ്ത് അത് ഞങ്ങൾ കാണുന്ന വിധം കാർ  ഗ്ലാസിൽ fit ചെയ്തിട്ടേ  പുള്ളിക്കാരൻ വണ്ടി ഓടിക്കുകയുള്ളൂ.ഞങ്ങളും ആവേശം ഒട്ടും കുറച്ചില്ല.ആദ്യത്തെ ടൂറിസ്റ്റ് സ്പോട്ടിലേക്ക് കാറ് പാഞ്ഞു.കൂടെ പ്രതീക്ഷാ നിർഭരമായി നമ്മടെ മനസ്സും….

സ്വപ്ന യാത്ര- നാഥുലപാസ് വരെ Part – 1

ബർഗറും സുന്ദരികളും Part – 2

സിക്കിമിലെ ഗാങ്ങ് ടോക്കും മോമോസും Part – 3

0

firoz

HSST Chemistry, Seethi Sahib HSS, Talipparamba

Leave a Reply

Your email address will not be published. Required fields are marked *

six − four =