ആളൊഴിഞ്ഞ നിരത്തുകൾ

രണ്ടു ദിവസത്തെ പനിയുടെ ക്ഷീണത്തിൽ
നിന്ന് ആ മനുഷ്യൻ പൂർണമായി മുക്തനായിരുന്നില്ല. എന്നാൽ വയറിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്ന വിശപ്പിന്റെ വിളി അദ്ദേഹത്തിന് നല്ലവണ്ണം കേൾക്കാമായിരുന്നു അത്കൊണ്ട് തന്നെ തന്റെ പനിയുടെ ക്ഷീണത്തെ മാറ്റിനിർത്തി വിശപ്പിന്റെ കാഹളം അവസാനിപ്പിക്കാൻ അദ്ദേഹം ആ ചെറ്റകുടിലിൽ നിന്നും പുറത്തിറങ്ങി.

എവിടെയോ നിന്ന് വന്ന ഒരു ഇളം കാറ്റ് അദ്ദേഹത്തിൽ തഴുകിയപ്പോൾ തന്നെ അദ്ദേഹത്തിന് പുതുതായി എന്തോ അനുഭവപ്പെട്ടു. താനിപ്പോൾ ശ്വസിക്കുന്ന വായുവിൽ പോലും മറ്റമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അടുത്തുള്ള മരുന്ന് ഫാക്ടറിയിൽ നിന്നും ഉയർന്നു വരുന്ന കറുത്ത പുക പലപ്പോഴും തെളിഞ്ഞ മേഘങ്ങളെ പിടികൂടി കറുത്ത രൂപത്തിൽ ഉള്ള ഭീകര മേഘങ്ങൾ ആകുമായിരുന്നു എന്നാൽ  ഇന്ന് അയാൾക്ക് കാണാൻ കഴിഞ്ഞത് ആകാശം മുട്ടെ പന്തലിച്ചു കിടക്കുന്ന മരങ്ങളും തെളിഞ്ഞ ആകാശവും പച്ചപ്പ് മൂടി കിടക്കുന്ന മലകളെയും ആയിരുന്നു ഇതൊക്കെ അപൂർവം ആയത് കൊണ്ടാവാം അതിന്റെ സൗന്ദര്യം ആസ്വദിച്ച് ആ മനുഷ്യൻ അങ്ങനെ നിന്ന് പോയി.

പെട്ടന്ന് ആ മനുഷ്യന്റെ മനസ്സിൽ നിന്ന് എത്തിനോക്കുന്ന പല ചിന്തകൾ അദ്ദേഹത്തെ അതിൽ നിന്നും മുക്തനാക്കി. ഒരു ഞെട്ടലോടെ അദ്ദേഹം ആരോടെന്നില്ലാതെ സ്വയം പറയാൻ തുടങ്ങി “എന്താണ്… എന്താണ് ഇവിടെ സംഭവിച്ചത് മേഘങ്ങളുടെ തെളിച്ചയും പുറത്തുള്ള ഇ ശാന്തതയും, ഒരു രണ്ട് ദിവസം കൊണ്ട് എന്താണ് ഇവിടെ സംഭവിച്ചത് ”

ഇതൊക്കെ കണ്ട് തെല്ലൊരു ഭയം അദ്ദേഹത്തിൽ ഉയർന്നു എന്നത് തന്നെ സത്യം. അതിൽ അദ്ദേഹത്തിൽ ഉയർന്നു വന്ന വിശപ്പ് പോലും അസ്തമിച്ചു.

സംഭവത്തിന്റെ പൊരുൾ തേടി അദ്ദേഹം പട്ടണത്തിലേക്ക് നടക്കാൻ തുടങ്ങി.
റോഡിന്റെ വഴിയോരങ്ങളിൽ പോലും ഒരു മനുഷ്യ കുഞ്ഞോ, എന്തിനു വേണം റോഡിനെ റോഡ് ആക്കുന്ന വാഹനങ്ങൾ പോലും ഉണ്ടായിരുന്നില്ല എന്നത് അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്.

“ആളൊഴിഞ്ഞ നിരത്തുകളോ” ??? എന്നയാൾ സംശയത്തോടെ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വേണ്ട മറുപടി ആ മനുഷ്യന്റെ തൊട്ട് പിറകിൽ നിന്നും ഉദിച്ചു വന്നു. അപ്പോഴാണ് ആ മനുഷ്യന്  മനസ്സിലായത് തന്റെ ചോദ്യം കുറച്ച് ഉച്ചത്തിൽ ആയിരുന്നു എന്ന്.

പിറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ അത് തെരുവോരത്തു പാർക്കുന്ന ഒരു മനുഷ്യനിൽ നിന്നായിരുന്നു അ ശബ്ദം. എന്നത്തേയും പോലെ അദ്ദേഹത്തിന്റെ മേനി കറുത്ത പുതപ്പിനുള്ളിൽ മൂടപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം അയാളുടെ തലയെയും അതിൽ ഉൾപ്പെടുത്തിയിരുന്നു. അയാളിൽ നിന്നുള്ള മറുപടി എന്തെന്നുള്ള ആകാംക്ഷയിൽ അദേഹം ആ തെരുവ് മനുഷ്യന്റെ അടുക്കലേക്ക് ചെന്ന് കയറിയതും അദ്ദേഹം പുറകോട്ട് പോകാൻ പറഞ്ഞു.
എന്താ? എന്ന് ചോദിക്കാതെ തന്നെ ആ മനുഷ്യന്റെ മുഖത്ത് ആ ചോദ്യം തെളിഞ്ഞത് കൊണ്ടാവാം തെരുവ് മനുഷ്യൻ പറയാൻ തുടങ്ങി…

എവിടെയായിരുന്നു നീ? നിന്നിൽ ഉണ്ടായ ചോദ്യം കേട്ടപ്പോൾ തന്നെ എനിക്ക് തോന്നി താനൊന്നും അറിഞ്ഞില്ല എന്നും എന്നിൽ നിന്ന് നീ അതിന്റെ ഉത്തരം  കാത്തിരിക്കുന്നുണ്ട് എന്നും.

പിന്നെ അങ്ങോട്ട് ആ തെരുവ് മനുഷ്യനിൽ നിന്ന് ഒരു അട്ടഹാസം പുറപ്പെട്ടു. ആ ശബ്ദം ശൂന്യമായി കിടക്കുന്ന റോഡിലൂടെ സഞ്ചരിച്ച് എവിടെയോ തട്ടി തിരിച്ച് വന്നൂ…

വീണ്ടും അദ്ദേഹം പറയാൻ തൊടങ്ങി…

“തെളിഞ്ഞു കിടക്കുന്ന ആകാശം, പച്ചപ്പ് നിറഞ്ഞ മലകൾ, താഴിട്ട്‌ പൂട്ടിക്കിടക്കുന്ന കടകൾ ”

അപ്പോഴാണ് ആ മനുഷ്യൻ അത് ശ്രദ്ധിച്ചത് പട്ടണങ്ങളിലെ ഒരു കട പോലും തുറന്ന്  കിടപ്പുണ്ടായിരുന്നില്ല. പെട്ടന്നാണ് ആ പേര് കേട്ടതും ആ മനുഷ്യൻ അയാളിലേക്ക് തിരിഞ്ഞ് നോക്കിയത്…

അദ്ദേഹത്തിന് ഒന്നും മനസിലായില്ല എന്നത് അ തെരുവ് മനുഷ്യൻ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി വായിച്ചെടുത്ത് കൊണ്ട് തുടർന്നു. അതെ “കൊറോണ” എന്ന മഹാമാരി ഈ നാടിനെയെന്നല്ല, ജില്ലയെ എന്നല്ല, സംസ്ഥാനത്തെ എന്നല്ല, ഈ ലോകത്തെ തന്നെ തലകീഴായി മറിച്ചിട്ടു.  ആളൊഴിഞ്ഞ നിരത്തുകൾ എന്നത് വിശ്വസിക്കാൻ പറ്റുുന്നതിലും അപ്പുറമാണ്.  ഇന്നലെവരെ ഒരു സൂചി കുത്താൻ പോലും സ്ഥലമില്ലാതെ കിടന്ന ഇവിടെ ഇന്ന് എന്ത് സംഭവിച്ചു?

വീണ്ടും അയാളിൽ നിന്ന് ഒരു പൊട്ടിച്ചിരി പ്രത്യക്ഷമായി. അയാൾ തുടർന്നു
” ഈ മഹാമാരിക്ക് ഒരു പ്രത്യേകതയുണ്ട് ഇതിൽ ജാതിയോ മതമോ ഇല്ലാ, പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ ഇല്ലാ. എല്ലാവരിലും ഇത് പടരും.

ഇതൊക്കെ കേട്ട് അമ്പരന്ന അ മനുഷ്യൻ  കുറച്ച് കൂടി അറിയാൻ മനസ്സ് കൊതിച്ചു. അപ്പൊഴും ആ തെരുവ് മനുഷ്യൻ തുടർന്നു കൊണ്ടിരുന്നു. അയാളിൽ നിന്ന് പതച്ചു മറയുന്ന ഓരോ വാക്കുകളും ആ മനുഷ്യന്റെ അടങ്ങിക്കിടന്ന വിശപ്പിനെ ഉണർത്തി. ഇനി തനിക്ക് ജോലിയോ ഭക്ഷണമോ ലഭിക്കാനുള്ള എല്ലാ വഴികളും അടഞ്ഞെന്ന സത്യം അയാളിൽ ഞെട്ടൽ ഉളവാക്കി.

അവിടെ നിന്ന് അദ്ദേഹം ഇറങ്ങിയോടിയപ്പൊഴും ആ തെരുവ് മനുഷ്യൻ എന്തെന്നില്ലാതെ പറയുന്നുണ്ടായിരുന്നു. ഇടക്ക്‌ അദ്ദേഹത്തിൽ നിന്നും ആ ചിരി പ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്.  എന്നാൽ  ഇതൊന്നും ചെവി കൊള്ളാതെ തന്റെ കുടിലിലേക്ക്‌ പാഞ്ഞ് അടുക്കുകയായിരുന്നു ആ മനുഷ്യൻ.

പനിയുടെ ക്ഷീണവും വിശപ്പിന്റെ കാഹളവും എന്തെന്നില്ലാതെ അദ്ദേഹത്തിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. കുടിലിൽ തിരിച്ചെത്തിയതും പെട്ടന്ന് അയാളുടെ കണ്ണുകൾ എന്തോ ഒന്നിൽ ഉടക്കി. അതിന്റെ അടുക്കൽ ചെന്ന് ആ പൊതി തുറന്നു നോക്കിയതും അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി.
ആ കണ്ണുനീരിൽ അയാളിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ പാടെ ഒഴുകിയിറങ്ങി.
അവിടെ ഉണ്ടായിരുന്ന പൊതിയിൽ ഭക്ഷണ സാധനങ്ങളും മരുന്നുകളും അടങ്ങിയിരുന്നു.
അപ്പോഴാണ് ആ തെരുവ് മനുഷ്യൻ പറഞ്ഞ വാക്കുകൾ എവിടെ നിന്നോ പറന്നു വന്നത്പോലെ അദ്ദേഹത്തിന് തോന്നിയത്
“വിശക്കുന്നവന് വിശപ്പ് മാറ്റാനും രോഗികളുടെ രോഗം മാറ്റാനും കഷ്ട്ടപ്പെടുന്ന മനുഷ്യന്റെ കഷ്ടത മാറ്റാനും ആളില്ല നിരത്തുകളിൽ കൂടി ഒരു പറ്റം ആളുകൾ ഓടി നടക്കുന്നുണ്ട്. തങ്ങളുടെ ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവന് വേണ്ടി ദിവസേന ഓടിനടക്കുന്ന ഇവരും കാക്കി കുപ്പായം അണിഞ്ഞ പോലീസ് മേധാവികളും മാലാഖമാരുടെ വസ്ത്രം അണിഞ്ഞ ഡോക്ടറും തന്നെയാണ് ഇന്നത്തെ  സമൂഹത്തിന്റെ കാവൽ പടയാളികൾ”.

ആ പൊതി പതിയെ തന്റെ കയ്ക്കുള്ളിൽ ആക്കികൊണ്ട് പുഞ്ചിരിക്കുന്ന മുഖവുമായി ആ മനുഷ്യൻ അകത്തേക്ക് നടന്നു ഒടിഞ്ഞ് തൂങ്ങി കിടക്കുന്ന പഴയ വാതിൽ പതിയെ അടച്ചു.

5

abshira

Abshira

Leave a Reply

Your email address will not be published. Required fields are marked *

3 × five =