അഭിമാനം… ഡോ: റഷീദ് എം. പി.

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ റഷീദ് എം. പിക്ക് ഡോക്ടറേറ്റ് ലഭിച്ചു. 2008 മുതൽ സീതിയിൽ അധ്യാപനം നടത്തുന്ന റഷീദ് സാറിന്റെ നേട്ടം സ്‌കൂളിനും സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും അഭിമാനകരമായി.

തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഫിസിക്സിലെ ‘spectroscopy – DFT (Density Functional Theory) എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന്റെ ടൈറ്റിൽ ‘Spectroscopic Aspects, Vibrational and Electronic Investigations of Some Poly Atomic Molecules; An Interpretation Based on DFT Method ‘ എന്നാണ്. തിരുച്ചിറപ്പള്ളിയിലെ ഉറുമു ധനലക്ഷ്മി കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ: എസ്. ശേഷാദ്രിയുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

15ഓളം അന്തർദേശീയ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും നിരവധി ദേശീയ, അന്തർദേശീയ സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇരിക്കൂർ കോളപ്പയിലെ സി. പി. മുഹമ്മദ് ഹാജിയുടേയും എം. പി. സക്കീനയുടെയും മകനാണ്. ഭാര്യ: ഡോ: സൗദ റഷീദ് (തളിപ്പറമ്പ് ഡെന്റൽ ക്ലിനിക്ക്). മക്കൾ: മുഹമദ് റമിൻ യസീദ്, ഫാത്തിമ ലൈബ, ആയിശ ലാമിഅ.

2

Nasil

Nasil

Leave a Reply

Your email address will not be published. Required fields are marked *

1 × four =