ക്രീയേറ്റീവ് കഫേ: സമ്മാനദാനം
ക്രീയേറ്റീവ് കഫെയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനദാനം നടത്തി. ‘മഴ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. മികച്ച പ്രതികരണമായിരുന്നു വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചത്. എല്ലാം ഒന്നിനൊന്ന് മികച്ചതിനായതിനാൽ മികച്ച ഫോട്ടോഗ്രാഫ് തിരഞ്ഞെടുക്കുന്നതിന് ജഡ്ജിങ് പാനൽ പ്രയാസം നേരിട്ടു. ലഭിച്ച ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച അഞ്ചെണ്ണത്തിനാണ് സമ്മാനം നൽകിയത്.
ക്ളാസ് ലീഡർ മിസ്ഹബ് സ്വാഗതം ചെയ്തു. പ്രിൻസിപ്പാൾ കാസിം സാർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ലാസ് ടീച്ചർ നാസില ഹസൻ, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ടി അബ്ദുല്ല, മുഹമ്മദ് അഷ്റഫ്, അനിത പി, മൊയ്തു പാറമ്മൽ എന്നിവർ സംബന്ധിച്ചു.
Author Profile

- Devika Rajeev
Latest entries
News2019.11.27ക്രീയേറ്റീവ് കഫേ: സമ്മാനദാനം
News2019.11.06വിദ്യാർത്ഥികൾ നെല്ല് മെതിച്ചു.