ഇരട്ടി മധുരവുമായി ഇരട്ട സഹോദരിമാർ
കലോത്സവത്തിന്റെ റിസൾട്ടുകൾ പ്രസിദ്ധീകരിച്ചപ്പോൾ ഇരട്ടി സന്തോഷവുമായി ഇരട്ട സഹോദരിമാർ. എട്ടാം തരത്തിലെ ഫെബിന സി പി യും ഫസീന സി പി യുമാണ് കലോത്സവ വേദിയിൽ മിന്നിത്തിളങ്ങിയത്. കലോത്സവത്തിൽ അറബി സ്കിറ്റിലൂടെയാണ് ഇരുവരും വേദിയിൽ പ്രത്യക്ഷപ്പെട്ട് മത്സരിച്ച് അഭിനയിച്ചത്. സബ് ജില്ലാ കലോത്സവത്തിൽ ഫസീനയും ജില്ലാ കലോത്സവത്തിൽ ഫെബിനയും മികച്ച നടിമാരായി തിരഞ്ഞെടുക്കപെട്ടു. രണ്ടുപേർക്കും ഒരുപോലെയുള്ള വിജയം പങ്കിടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫാബീനയും ഫസീനയും കുടുംബവും. അവരുടെ ഈ വിജയം സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകി. ഈ വിജയം h2 b ക്ലാസ്സിനും അതിയായ സന്തോഷം നൽകി കാരണം h2 bയിലെ ഫജ്നയുടെ സഹോദരിമാരാണ് ഫെബിനയും ഫസീനയും.
0