അലിഫ് ടാലന്റ് അറബിക് ക്വിസ്

തളിപ്പറമ്പ സർ സയ്ദ് സ്കൂളിൽ വച്ച് കേരള സ്റ്റേറ്റ് അറബിക് ടീച്ചേർസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജൂലായ് 15ന് നടന്ന അലിഫ് ടാലെന്റ് അറബിക് ക്വിസ് മത്സരത്തിൽ സബ് ജില്ലാ തലത്തിൽ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളായ ഫാത്തിമത്ത് നജ്‌വയും ഫാത്തിമയും ബി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ പത്താം തരം വിദ്യാർത്ഥി മുഹമ്മദ് സഹൽ ഒന്നാം സ്ഥാനം നേടി.

കഴിഞ്ഞ വർഷം ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ നജ്‌വ ഒന്നാം സ്ഥാനവും ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

വിജയികൾക്ക് തളിപ്പറമ്പ നോർത്ത് എ. ഇ. ഓ. മുസ്തഫ പുളുക്കൂൽ സമ്മാനദാനം നിർവ്വഹിച്ചു.

0

murshid

Murshid

Leave a Reply

Your email address will not be published. Required fields are marked *

four × 2 =