540/540 കരസ്ഥമാക്കി ആതിര

ഈ വർഷം നടന്ന പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി സയൻസ് വിദ്യാർത്ഥിനി ആതിര എ. സീതി സാഹിബ് സ്‌കൂളിന്റെ അഭിമാനമായി മാറി. സ്‌കൂളിന്റെ ചരിത്രത്തിൽ ഗ്രേസ് മാർക്കിന്റെ സഹായത്തിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും യാതൊരു വിധ ഗ്രേസ് മാർക്കും കൂടാതെ ഒരു വിദ്യാർത്ഥി പരമാവധി നേടുന്നത് ആദ്യമായിട്ടാണ്. പഠനത്തോടൊപ്പം കലാ കായിക മത്സരങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്. ജില്ലാ കലോത്സവത്തിൽ രണ്ടിനങ്ങളിൽ മത്സരിച്ച്  ‘എ’ ഗ്രേഡ് നേടിയിരുന്നു. സ്‌കൂൾ ലീഡർ കൂടിയായ ആതിരയുമായി സംഭാഷണം നടത്തിയത് അമീൻ നാസർ.

 • +1 പരീക്ഷയിൽ 540ൽ 540ഉം നേടി നമ്മുടെ സ്‌കൂളിന് അഭിമാനമായി മാറിയിരിക്കുകയാണല്ലോ ആതിര. എന്താണ് ഈ നേട്ടത്തെക്കുറിച്ചു ആതിരക്ക് തോന്നുന്നത്?
  ആതിര: വളരെ സന്തോഷം തോന്നുന്നു. ഇമ്പ്രൂവ്മെന്റ് പരീക്ഷയിലൂടെ മുഴുവൻ മാർക്കും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
 • ആതിരയുടെ ഒരുദിവസത്തെ പഠനസമയം എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?
  ആതിര: എപ്പോഴും പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കുന്ന ഒരു പുസ്തകപ്പുഴുവല്ല ഞാൻ. രാത്രി സമയങ്ങൾ ഞാൻ പഠിത്തത്തിനായി മാറ്റിവെക്കാറുണ്ട്. കൂടാതെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് വീണ്ടും പഠിക്കും. എന്നാൽ പരീക്ഷാ കാലങ്ങളിൽ ഞാൻ 4:00 മണിക്ക് തന്നെ ഉണരും.
 • ആതിര എല്ലാ വിഷയങ്ങളും ഒരേ രീതിയിലും പ്രാധാന്യത്തോടെയുമാണോ പഠിക്കുന്നത്?
  ആതിര: അതെ. എല്ലാ വിഷയങ്ങൾക്കും ഞാൻ തുല്യപ്രാധന്യമാണ് നൽകുന്നത്.
 • പഠനത്തിന്റെ കൂടെയുള്ള മറ്റ്‌ പ്രവർത്തനങ്ങളെ കുറിച്ച്?
  ആതിര: കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഈ വർഷം ലീഡർ സ്ഥാനം കിട്ടിയത് തന്നെയാണ് ഏറ്റവും വലിയ പ്രവർത്തനമായി ഞാൻ കണക്കാക്കുന്നത്.
 • നിങ്ങളുടെ വ്യക്തിജീവിതം വായനക്കാർക്കായി ഒന്ന് തുറന്നുകോടുക്കാമോ?
  ആതിര:എന്റെ വീട് തൃച്ഛംബരത്താണ്.എന്റെ അച്ഛൻ ബാലകൃഷ്ണൻ.പി ഒരു റിട്ടയേർഡ് ആർമി ക്യാപ്റ്റനും അമ്മ ധന്യ ഒരു പോസ്റ്റോഫീസ് ഉദ്യോഗസ്ഥയുമാണ്.
 • സീതി സാഹിബ് സ്‌കൂളിനെ കുറിച്ച്?
  ആതിര:ഒന്നാം ക്ലാസ് മുതൽക്കേ ഞാൻ സെൻറ് പോൾസ് സ്‌കൂളിലായിരുന്നു പഠിച്ചത്. എന്നാൽ സ്‌കൂൾ മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. എല്ലാവരുമായി പെട്ടെന്ന് അടുക്കാൻ സാധിച്ചു.
 • എല്ലാവരുമായും പെട്ടെന്ന് കൂട്ടുകൂടുന്ന ആളാണെന്ന് തോന്നുന്നല്ലോ ആതിര.
  ആതിര:ശരിയാണ്,ഞാൻ എല്ലാവരുമായി പെട്ടെന്ന് തന്നെ കൂട്ടുകെട്ട് ഉണ്ടാക്കുന്ന ഒരാളാണ്.
 • ഇപ്പൊൾ ലഭിച്ചിരിക്കുന്ന സ്‌കൂൾ ലീഡർ എന്ന ഉത്തരവാദിത്വത്തെ എങ്ങനെയാണ് ഉൾക്കൊള്ളുന്നത്?
  ആതിര:ഈ പദവി ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നതല്ല. അത്രവലിയ ജോലിഭാരമൊന്നും ഈ പദവി എനിക്ക് നൽകിയിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ,വളരെ ആദരവോടെയാണ് സ്‌കൂൾ ലീഡർ ചുമതലയെ ഞാൻ നോക്കിക്കാണുന്നത്.
 • അവസാനമായി, ആതിര സമപ്രായക്കാരായ കൂട്ടുകാർക്ക് നൽകാനാഗ്രഹിക്കുന്ന സന്ദേശമെന്താണ്?
  ആതിര:പഠനം മാത്രമാണ് ജീവിതം എന്ന് കരുതരുത്. മറ്റുള്ളവരുമായി ഇടപഴകാനും കളിക്കാനുമായി സമയം കണ്ടെത്തണം.
 • ഇത്രയും സമയം ഞങ്ങൾക്ക് വേണ്ടി മാറ്റിവെച്ച അതിരയ്ക് നന്ദി. ഇപ്പോൾ ലഭിച്ചിരിക്കുന്ന നേട്ടങ്ങളേക്കാൾ വലിയ നേട്ടങ്ങൾ ആതിരയെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു.
  ആതിര:വളരെ നന്ദി.
0

ameen

born in 2001

Leave a Reply

Your email address will not be published. Required fields are marked *

12 − 10 =