ഹൈടെക് അടുക്കള

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പുതിയ അടുക്കളയുടെ ഉദ്ഘാടനം ജൂൺ 22നു ജമാഅത്തു പള്ളി ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റായ കെ.മുസ്തഫ ഹാജി നിർവഹിച്ചു. പി.കെ.സുബൈർ(സ്കൂൾ മാനേജർ) അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപകൻ പി.വി.ഫസലുള്ള, മുസ്തഫ മാസ്റ്റർ (ട്രസ്റ്റ് ജനറൽ സെക്രട്ടറി), പി.പി.മുഹമ്മദ് നിസാർ (ചെയർമാൻ, എഡ്യൂക്കേഷണൽ കമ്മിറ്റി), കെ.മുഹമ്മദ് ബഷീർ (കൺവീനർ എഡ്യൂക്കേഷണൽ കമ്മിറ്റി), കെ.മുഹമ്മദ്കുട്ടി ഹാജി (മെമ്പർ), മുസ്തഫ കെ.സി, എം.കെ.അബ്ദുറഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.

ഏകദേശം 3000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ നേരത്തെ ഉണ്ടായിരുന്ന അടുക്കള വേണ്ടത്ര സൗകര്യം ഇല്ലാത്തതായിരുന്നു. മികച്ച രീതിയിൽ പണി കഴിപ്പിച്ചിരിക്കുന്ന അടുക്കളയുടെ വിസ്തീർണ്ണം ഏകദേശം 10*15 അടിയാണ്. അതിൽ രണ്ടു എക്സ്ഹോസ്റ് ഫാൻ, സീലിംഗ് ഫാൻ, 3 വലിയ ഗ്യാസ് അടുപ്പ് എന്നിവ ഉണ്ട്. പാത്രങ്ങൾ അടുക്കി വയ്ക്കാൻ 3 സ്റ്റാൻഡും ഉണ്ട്. തറയിൽ ടൈൽസ് പാകി നല്ല വൃത്തിയോടെയാണ് നിർമിച്ചിരിക്കുന്നത്. പി ടി എയുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നും നല്ല സഹായവും ലഭിച്ചിരുന്നു. എല്ലാവരും ഒന്നിച്ചപ്പോൾ നല്ല രീതിയിൽതന്നെ കഞ്ഞിപ്പുരയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു.
എട്ടാംക്ലാസ്സിൽ പഠിക്കുന്ന 881 വിദ്യാർത്ഥികൾക്കായാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത്. പാചകം ചെയ്യാൻ നാല് ജോലിക്കാർ ഇവിടെയുണ്ട്. നല്ല പോഷകപ്രദവും രുചികരവുമായ ഭക്ഷണമാണ് ഇവിടെ കുട്ടികൾക്കായി ഒരുക്കുന്നത്. ആവർത്തന വിരസതയും മടുപ്പും ഒഴിവാക്കാനായി ആഴ്ചയിൽ അഞ്ചുദിവസത്തെ വിഭവങ്ങളിലും വ്യത്യസ്തത പുലർത്താറുണ്ട്.
തിങ്കൾ :ചോറ്,സാമ്പാർ,പച്ചക്കറി വറുത്തത്,വൻപയർ .
ചൊവ്വ:ചോറ്,കൂട്ടുകറി,മസാലക്കറി,പച്ചടി,അവിയൽ. ബുധൻ:ചോറ്,സാമ്പാർ,വൻപയർ,മത്തൻഓലൻ.
വ്യാഴം:ചോറ്,സോയാബീൻ,ചെറുപയർ,കായവറുത്ത്.
വെള്ളി:ചോറ്,കോഴിക്കറി,പച്ചടി എന്നിങ്ങനെയാണ് ആഴ്ചയിലെ വിഭവങ്ങൾ ഒരുക്കാറുള്ളത്.
കോഴിക്കറി മാസത്തിൽ രണ്ടുദിവസമായി മിതപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യവും ബുദ്ധിവളർച്ചയും കണക്കിലെടുത്തു പച്ചക്കറി വിഭവങ്ങളാണ് കൂടുതലായും നൽകാറുള്ളത്.

 

0

Rislin Abdul Sathar

Seethian

Leave a Reply

Your email address will not be published. Required fields are marked *

15 − 15 =