‘ഹെൽമെറ്റ് റാലി’ ശ്രദ്ധേയമായി

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് വളണ്ടിയർമാർ ആലക്കോട് ടൗണിൽ നടത്തിയ ‘ഹെൽമെറ്റ് റാലി’ ശ്രദ്ധേയമായി. ഒക്ടോബർ 14ന് കണ്ണൂർ ജില്ലാ എൻ എസ് എസ് സെൽ, ആലക്കോട് ടൗൺ കേന്ദ്രമാക്കി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ റാലിയിലായിരുന്നു സീതിയൻസിന്റെ വേറിട്ട പ്രകടനം. ഹെൽമെറ്റ് ധരിച്ചു കൊണ്ട് ട്രാഫിക്ക് ബോധവൽക്കരണം നൽകുന്ന പ്ലക്കാർഡുകളുമായി റാലി നടത്തിയ വളണ്ടിയർമാർ ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ വിജയിച്ചു. തളിപ്പറമ്പ് ക്ലസ്റ്ററിൽ ഉൾപ്പെടുന്ന എല്ലാ എൻ എസ് എസ് യൂണിറ്റുകളും റാലിയിൽ പങ്കെടുത്തു. രാവിലെ പത്തു മണിയോടെ കെ.സി. ജോസഫ് എം. എൽ. എ ഉദ്‌ഘാടനം നിർവഹിച്ചു.

0

mariyambi

Mariyambi

Leave a Reply

Your email address will not be published. Required fields are marked *

18 − 2 =