സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകളുടെ ഉദ്‌ഘാടനം

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പുതുതായി ആരംഭിച്ച സ്‌കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ഉദ്‌ഘാടനം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ബിനോയ് കെ.ജെ നിർവഹിച്ചു. സ്‌കൂൾ മാനേജർ പി.കെ.സുബൈർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. കാസിം സ്വാഗതഭാഷണവും നടത്തി. ജില്ലാ സ്കൗട്ട് കമ്മീഷൻ ശ്രീ എം.കെ.രമേശ് കുമാർ ആശംസകൾ അർപ്പിച്ചു. ഹൈ സ്‌കൂൾ സ്കൗട്ട് മാസ്റ്റർ ഹകീം , നോർത്ത് ലോക്കൽ(ഗൈഡ് വിങ്) അസോസിയേഷൻ സെക്രട്ടറി സിനി ജോസഫും, ഹയർ സെക്കന്ററി സ്‌കൂൾ സ്കൗട്ട് മാസ്റ്റർ യൂനുസ് എം ടി പി, ഗൈഡ് ക്യാപ്റ്റൻ അനിത, സിതാര എന്നിവരും ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ് പ്രവേശ് ടെസ്റ്റ് പാസ്സായ വിദ്യാർത്ഥിക്കൾക് പ്രവേശ് ബഡ്ജുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്‌തു. രണ്ട്‍ മണിക്കൂർ നീണ്ടു നിന്ന പരിപാടി സ്‌കൗട്ട് മാസ്റ്റർ യൂനുസ് എം ടി പിയുടെ നന്ദി പ്രകാശനത്തോട് കൂടി അവസാനിച്ചു.

0

Samrath.M

Talkative

Leave a Reply

Your email address will not be published. Required fields are marked *

5 × 5 =