‘സീതി ജേണൽ 2019’ ന്റെ ഇലക്ട്രോണിക് പതിപ്പ്

പ്രായോഗിക പഠനത്തിന്റെ ഭാഗമായി ജേണലിസം വിദ്യാർത്ഥികൾ പുറത്തിറക്കിയ മാഗസിൻ ‘സീതി ജേണൽ 2019’ ന്റെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറക്കി. എല്ലാ വിദ്യാർത്ഥികളുടെയും രചനകൾ മാഗസിനിൽ ഇടം പിടിച്ചിരുന്നു. സമയം മാസികയുടെ മാഗസിൻ എഡിറ്ററും സിനിമാ, നാടക പ്രവർത്തകനുമായ ശ്രീ പ്രകാശ് വാടിക്കൽ പ്രകാശനം നിർവ്വഹിച്ച മാഗസിന് മികച്ച അഭിപ്രായമായിരുന്നു വായനക്കാരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ഇ-പതിപ്പ് പുറത്തിറക്കുന്നതിലൂടെ മാഗസിന് കൂടുതൽ വായനക്കാരിൽ എത്താൻ സാധിക്കുമെന്നത് ഇതിന്റെ അണിയറ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ആവേശം നൽകുന്നു.
2018-19 അധ്യയന വർഷത്തിൽ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളെയും മാഗസിനിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ വർഷവും പ്രാക്ടിക്കലിന്റെ ഭാഗമായി മാഗസിൻ പുറത്തിറക്കാറുണ്ടെങ്കിലും ഓൺലൈൻ പതിപ്പ് ആദ്യമായിട്ടാണ് ഇറങ്ങുന്നത്. മാഗസിൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8

Hanaa binth Jafer

I am hanaa....

Leave a Reply

Your email address will not be published. Required fields are marked *

19 + eleven =