സംസ്ഥാന സ്കൂൾ കലോത്സവം; സീതിക്ക് മികച്ച നേട്ടം.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരശ്ശീല വീണപ്പോൾ പതിവ് പോലെ മികച്ച നേട്ടം കൈവരിച്ച് സീതി സാഹിബ്. പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കുവാൻ സീതിയൻസിന് കഴിഞ്ഞു. .ഹൈസ്കൂൾ വിഭാഗത്തിൽ അശ്വിൻ ദേവ് ശശികുമാർ (കുച്ചുപ്പുടി ) കെ. കെ റഹബ് (അറബിക് പോസ്റ്റർ നിർമാണം) ഫെബിന മുസ്തഫ (അറബിക് കഥാരചന) സൈനബ് (ഹിന്ദി ഉപന്യാസം, ഉറുദു പ്രസംഗം) എം. കെ മുഹമ്മദ് സഹൽ (അറബിക് പ്രസംഗം) എന്നിവരും, ഹയർ സെക്കന്ററി വിഭാഗത്തിൽ മജീഷ് പി. പി (കാർട്ടൂൺ) സാഹിറ (അറബിക് കഥാരചന) എന്നിവരും അഭിമാന താരങ്ങളായി. പാരമ്പര്യമായി സീതി സാഹിബ് വിജയം നിലനിർത്തി പോരുന്ന അറബിക് കലോത്സവ ഇനങ്ങൾക്ക് പുറമെ കുച്ചുപ്പുടിയിലും കാർട്ടൂണിലും വിജയം നേടാനായത് പ്രശംസനീയമായി.
1Author Profile

- Rameesa M