ശാസ്ത്രമേളയിൽ തിളങ്ങി സീതി

ഈ വർഷത്തെ സബ് ജില്ലാ ശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ കരസ്ഥമാക്കി. പൊയിൽ സ്കൂളിൽ വെച്ച്‌ നടന്ന മത്സരത്തിൽ മികവുറ്റ പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്. ഗണിതശാസ്ത്രമേളയിലെ ഇനങ്ങളായ റിസേർച് പ്രോജെക്ടിൽ സായൂജ്, അജ്മൽ എന്നിവർക്കും നമ്പർ ചാർട്ടിൽ അഖില ഷെറിനും, ജോമെട്രിക്കൽ ചാർട്ടിൽ ശ്രീലക്ഷ്മിക്കും, പൂവർ കൺസ്ട്രഷനിൽ ശ്രീനാഥിനുമാണ് ഒന്നാംസ്ഥാനം ലഭിച്ചത്. സ്റ്റിൽ മോഡലിൽ ഫിദക്കും അപ്ലൈഡ് കൺസ്ട്രഷനിൽ ദിയാനക്കും മൂന്നാം സ്ഥാനം ലഭിച്ചു. ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ ഹന, ശഹ്‌മ എന്നിവർക്കും വർക്കിംഗ് മോഡലിൽ രസ്മിയക്കും രണ്ടാംസ്ഥാനം നേടാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ പൂർണ പങ്കാളിത്തവും മികവാർന്ന പ്രകടനവും സ്കൂളിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കാൻ സഹായകരമായി.

2

fathimakk

Fathima KK

Leave a Reply

Your email address will not be published. Required fields are marked *

3 × one =