വെയിലിനോടു പൊരുതി “തണൽ”.

മനസ്സുകളിലേക്ക് മത്സര ബോധത്തിന്റെ തീക്ഷണമായ വെയിൽ പടർന്നിറങ്ങി, ഒപ്പം പരസ്പര സ്നേഹത്തിന്റെയും കരുണയുടെയും സഹാനഭൂതിയുടെയും തണലിടങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ട് ഈ ഒരു തണൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ വേണ്ടി സ്‌കൂൾ ഏർപ്പെടുത്തിയ സംരംഭമാണ് തണൽ. എല്ലാ വർഷവും കായികമേളയിലും കലോത്സവത്തിനും ഐസ്‌ക്രീം സ്റ്റാളും ഭക്ഷ്യ മേളയും ഒരുക്കി വിജയം കൈവരിക്കുന്ന തണൽ സംരംഭം. ഈ വർഷത്തെ മേളകളിലും വിജയം തുടർകഥയാക്കി. തണുത്ത പാനീയങ്ങളും ഐസ്ക്രീമും വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത് അതിൽ നിന്നും ലഭിക്കുന്ന പണം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. തണലിലൂടെ ശേഖരിച്ച പണം സഹജീവികൾക്ക് സ്വാന്ത്വനമേകിയും വിധിക്കു മുന്നിൽ കാലിടറി വീണുപോകുന്നവർക്ക് കൈത്താങ്ങായും ഈ പണം ഉപയോഗിക്കപ്പെടുന്നു. വിദ്യാർത്ഥികൾക്ക് ആശ്വാസമാവുകയും അതോടപ്പം സഹജീവികൾക്ക് സ്വാന്തനമേവുകയുമാണ് തണൽ കൂട്ടായ്മ ചെയ്തു കൊണ്ടിരിക്കുന്നത്.

0

Fathima k

Drawing

Leave a Reply

Your email address will not be published. Required fields are marked *

thirteen − 1 =