വീണ്ടും നവാസ് മന്നൻ

സീതിയുടെ കായിക കൗമാരത്തിന് വീര്യം പകരാൻ നവാസ് മന്നൻ സാർ വീണ്ടും സ്‌കൂളിന്റെ മണ്ണിലിറങ്ങി. സെപ്തംബർ 26 ബുധനാഴ്ച നടന്ന കായിക മേളയ്ക്കാണ് വിദ്യാർത്ഥികളെ അമ്പരപ്പിച്ച് കൊണ്ട് നവാസ് സാർ പ്രത്യക്ഷപ്പെട്ടത്.

എല്ലാ വർഷവും കായിക ദിനത്തിൽ വിദ്യാർത്ഥികൾക്ക് ആദ്യം ഓർമ്മ വരുന്നത് നവാസ് സാറിന്റെ അനൗണ്സ്മെന്റും കമന്ററിയുമാണ്. അടങ്ങാത്ത ഊർജ്ജസ്വരത്തിന്റെ പര്യായമായ നവാസ് സാർ മത്സരാർത്ഥികൾക്കും കാണികൾക്കും ഒരു പോലെ ആവേശമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറിപ്പോയ നവാസ് സാർ കായിക ദിനത്തിൽ വിദ്യാലയത്തിന് ഉണർവേകുവാൻ എത്തിയത് അപ്രതീക്ഷിതവും ആഹ്ലാദകരവുമായി. തങ്ങളുടെ അപേക്ഷ മാനിച്ച് കായിക മേളയ്ക്ക് എത്തിയ അദ്ദേഹത്തിന് സമാപന സമ്മേളനത്തിൽ മുജീബ് സാർ സീതി സാഹിബ് സ്‌കൂളിന്റെ പേരിൽ നന്ദി അർപ്പിച്ചു.

0

Safrana haneef

Seethian Asapian

Leave a Reply

Your email address will not be published. Required fields are marked *

fourteen − 8 =