ലഹരിയുടെ വേരറുക്കാൻ

അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻ എസ് എസ് വളണ്ടിയർമാർ ബോധവൽക്കരണവും ലഹരി വിരുദ്ധ സന്ദേശവും നല്കി. പ്ലക്കാർഡുകളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി ക്ലാസ്സുകളിൽ കയറിയിറങ്ങി. .ലഹരിയുടെ ഭവിഷ്യത്തുകളും അതുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി. കൗമാരക്കാരായ വിദ്യാർത്ഥികളെ വലയിലാക്കാൻ മത്സരിച്ചു കൊണ്ടിരിക്കുന്ന വൻമാഫിയ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. മിഠായി, സ്റ്റാമ്പ് എന്നിവയുടെയുള്ളിൽ ലഹരി നിറക്കുകയും ഇതിലൂടെ കുട്ടികളെ ഇരയാക്കുകയുമാണ് ഇന്ന് ഭൂരിപക്ഷ ലഹരി മാഫിയകളും ചെയ്യുന്നത്. വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അത് അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കണമെന്നും നിർദ്ദേശം നല്കി.

0

shafnas

Shafnas

Leave a Reply

Your email address will not be published. Required fields are marked *

sixteen − three =