റീലയൻസ് ഫുട്ബോൾ ലീഗ്
ധർമശാലയിൽ വെച്ച് നടന്ന 2018 റീലയൻസ് ഫുട്ബോൾ ലീഗ് ആദ്യ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് സീതി സ്കൂൾ ടീം. നവംബർ എട്ടാം തിയതി രാവിലെ 8:30 മണിക്ക് കളി ആരംഭിച്ചു . ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ തുടർന്നപ്പോൾ രണ്ടാം പകുതിയുടെ അവസാനം ഷിബിലിയിലൂടെ സീതി ഫുട്ബോൾ ടീം ഒരു ഗോൾ നേടി. പത്തുമണിയോടെ കളി അവസാനിച്ചപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് സീതി സാഹിബ് സ്കൂൾ ടീം വിജയിച്ചു . എന്നാൽ രണ്ടാം മത്സരത്തിൽ മൂന്നിനെതിരെ ഒരു ഗോളിന് സീതി പരാജയപെട്ടു.
0