രുചി വൈവിദ്ധ്യമാർന്ന ഭക്ഷ്യ മേള

കലോത്സവ വേദിക്ക് സമീപം തണൽ കൂട്ടായ്മ സംഘടിപ്പിച്ച ഭക്ഷണമേള ശ്രദ്ദേയമായി. തളിപ്പറമ്പിന്റെ തനത് രുചികളുടെ വൻനിര തന്നെയായിരുന്നു ഉണ്ടായിരുന്നത്. പല നിറങ്ങളിലും ആകൃതികളിലും ഒരുക്കിയ രുചിവിഭവങ്ങൾ കൊണ്ട് ഭക്ഷണമേള ആകർഷണീയമായി. രണ്ടു ദിവസങ്ങളിലായി നടന്ന ഭക്ഷണമേള വിവിധ ക്ലാസ്സുകൾ തമ്മിലുള്ള മത്സരമായാണ് നടന്നത് . വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ തങ്ങളുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണവിഭവങ്ങൾ വില്പന നടത്തി . മത്സരത്തിൽ ’10 എം’ ആണ് ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയത്. തളിപ്പറമ്പിലെ പരമ്പരാഗത വിഭവങ്ങൾക്കൊപ്പം ന്യൂഡിൽസ്, ഫ്രെയ്‌ഡ്‌റൈസ്‌, ഷവർമ്മ തുടങ്ങിയ പുത്തൻ ഇനങ്ങളും മേളയിൽ ഇടം പിടിച്ചു. ദാഹം തീർക്കാൻ വിവിധ തരം പാനീയങ്ങളും. വൈകുന്നേരം കലോത്സവം സമാപിക്കുന്നതിനു മുമ്പ് തന്നെ ഭക്ഷ്യ മേളയിലെ സ്റ്റാളുകൾ കാലിയായി.

0

shafnas

Shafnas

Leave a Reply

Your email address will not be published. Required fields are marked *

2 × 3 =