രാഷ്ട്രീയം

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛന് മറ്റൊരു സ്ഥലത്ത് ജോലി മാറ്റം കിട്ടിയത്. ജോലി കിട്ടിയതോടെ ഞങ്ങൾ ആ സ്ഥലത്തേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. പാക്കിങ് ഒക്കെ കഴിയാറായി. അങ്ങനെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. അച്ഛന് തീരെ താല്പര്യമില്ലായിരുന്നു ഇവിടം വിട്ടു പോവാൻ. പക്ഷെ, ഞങ്ങളെയൊക്കെ ഓർത്തു വിഷമം മനസ്സിലൊതുക്കി വെച്ചു. എനിക്ക് രണ്ടു അനുജന്മാരായിരുന്നു. ഞങ്ങളുമൊന്നിച്ചിറങ്ങി. ഞാനും എന്റെ അനുജന്മാരും പോകാനുള്ള ദൃതിയിലായിരുന്നു. വാഹനത്തിൽ കയറി, വാഹനം വിട്ടതോടെ ഞങ്ങൾ പുറം കാഴ്ചകൾ കണ്ടതാസ്വദിച്ചു.

ഞങ്ങൾ വൈകിട്ടാണ് എത്തിയത്. ഞങ്ങൾക്ക് പുതിയ വീട് കാണാനായിരുന്നു ആഗ്രഹം. അങ്ങനെ വീട്ടിലെത്തി. ഒരു കുഞ്ഞു വീട്, ഞങ്ങൾക്കൊതുങ്ങിയ ഒരു വീട്. വിശാലമായ ഒരു സ്ഥലമായിരുന്നു അത്. പാറകളും മരങ്ങളുമൊക്കെയുള്ള മനോഹരമായ സ്ഥലം. ഞങ്ങൾ പുറത്തിറങ്ങുമ്പോൾ നല്ല കാറ്റുണ്ടായിരുന്നു. അച്ഛൻ വീട്ടിന് പുറത്തിറങ്ങി പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. ഇപ്പോൾ അച്ഛന് കുറച്ച ആശ്വാസമായി. എന്നാലും ചിന്ത കഴിഞ്ഞ കാലത്തെ കുറിച്ച തന്നെയായിരുന്നു.

ജോലിയുടെ ആദ്യദിവസമാണ് ഇന്ന്. അച്ഛന്റെ മുഖത്തു നോക്കുമ്പോൾ തന്നെ കാണാം,നല്ല പേടിയുണ്ട്. ഞങ്ങളെ ഇവിടെ മോഡേൺ സ്കൂളിലാണ് ചേർത്തത്. ഞങ്ങളുടെയും സ്കൂളിലെ ആദ്യദിവസമാണിന്ന്. അങ്ങനെ വൈകിട്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചെത്തി. അമ്മ അവിടെ ഞങ്ങൾക്ക് ചൂടുള്ള ചായ വെച്ചിരുന്നു. ഞാനും എന്റെ അനുജന്മാരും ആസ്വദിച്ച ചായ കുടിച്ചു. അന്ന് നല്ല മഴയുണ്ടായിരുന്നു. ഞങ്ങൾ അച്ഛനെ കാത്തു പുറത്തിരുന്നു. അമ്മയ്ക്ക് ഭയമായിരുന്നു എന്തായിരിക്കും അച്ഛന്റെ അവസ്ഥ എന്നോർത്തു. അതാ പുഞ്ചിരിയോടെ ഒരാൾ വരുന്നു. അത് നമ്മുടെ അച്ഛനായിരുന്നു. മനസ്സിൽ വിചാരിച്ചപോലെതന്നെ നല്ല ജോലി തന്നെയായിരുന്നു.

അമ്മ അയൽക്കാരുമായി പരിചയപ്പെട്ടുകഴിഞ്ഞു. പിറ്റേ ദിവസം അച്ഛൻ ജോലിക്ക് ഇറങ്ങി, അങ്ങനെ ഒരുപാട് കൂട്ടുകാരെയും കിട്ടി. അവരാണെങ്കിൽ രാഷ്ട്രീയത്തിൽ മുഴുകിയ ആൾകാരായിരുന്നു. പിന്നെ അമ്മയ്ക്കും പേടിയാവാൻ തുടങ്ങി, അച്ഛനും അതിലേക് പോകുമോ എന്ന്. ചിന്ത തെറ്റിയില്ല. അച്ഛനും രാഷ്ട്രീയത്തിൽ മുഴുകി. അമ്മയ്ക്ക് പേടിയായിരുന്നു ഈ രാഷ്ട്രീയം,അതുകൊണ്ട് തന്നെ അമ്മ ഓർത്തോർത്ത് പേടിക്കുമായിരുന്നു. അങ്ങനെ അച്ഛൻ ചങ്ങാതിമാരുമൊത്ത് നാട് കാണാനിറങ്ങി. പിന്നെ അവരുടേതായ രാഷ്ട്രീയ കാര്യങ്ങളും. അച്ഛൻ പണ്ടത്തെപോലെയല്ല വീട്ടിലെത്തുന്നത്. ജോലിക്ക് പോയാൽ പിന്നെ ഉച്ചഭക്ഷണത്തിനു വരും. പിന്നെ രാത്രി പത്ത് മണി കഴിയാതെ വീട്ടിൽ എത്താറില്ല.

അങ്ങനെ ദിവസങ്ങൾ നീണ്ടു പോയി. ഞങ്ങളുടെ ആദ്യ പരീക്ഷയും കഴിഞ്ഞു. പരീക്ഷ കഴിഞ്ഞതോടെ മീറ്റിങ്ങും ഉണ്ടായി. അമ്മയ്ക്ക് സുഖമില്ലായിരുന്നു അത് കൊണ്ട് അച്ഛൻ വരുമെന്ന് പറഞ്ഞു. അങ്ങനെ എല്ലാവരുടെയും രക്ഷിതാക്കൾ വന്നു, എന്റെ മാത്രം വന്നില്ല. ഞാൻ കുറെ കാത്തുനിന്നു. പക്ഷെ വന്നില്ല. ടീചെർസൊക്കെ ചോദിയ്ക്കാൻ തുടങ്ങി. എനിക്കെന്തു പറയണമെന്നറിയില്ല. പിന്നെ എന്റെ ചിന്തകൾ മുഴുവൻ എന്ത് കൊണ്ട് വന്നില്ല എന്നായിരുന്നു. എനിക്ക് നല്ല വിഷമവും ദേഷ്യവും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി അമ്മയോട് ഞാൻ കുറെ ദേഷ്യപ്പെട്ടു. അച്ഛൻ അവിടെ ഇല്ലായിരുന്നു. എപ്പോഴത്തെയും പോലെ ഇന്ന് ഉച്ചഭക്ഷണത്തിനു എത്തിയില്ല. ഫോൺ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല.

അപ്പോഴാണ് അപ്പുറത് നിന്നും ചേച്ചി വന്നു അമ്മയോട് പറയുന്നത്, അച്ഛനും ചങ്ങാതിമാരും എതിർ പാർട്ടിയുമായി വഴക്കുണ്ടായി എന്ന്. ഇത് അച്ഛനും ചങ്ങാതിമാർക്കും എപ്പോഴുമുള്ള കളിയായിരുന്നു. അമ്മക്ക് പേടിയാവാൻ തുടങ്ങി. കാരണം എതിർ പാർട്ടി വാളുമായി നടക്കുന്നവരായിരുന്നു. ഞങ്ങൾ അച്ഛനെ കാത്തു നിന്നു, അപ്പോഴാണ് അപ്രതീക്ഷിതമായി ആംബുലൻസ് വരുന്നത്. പുറകെ കുറെ ആൾക്കാരും. അമ്മയും ഞങ്ങളും മുഖാമുഖം നോക്കി. ഞങ്ങളുടെ മനസ്സിൽ ഭയമായിരുന്നു. അതാ ആംബുലൻസിൽ നിന്നൊരു മൃതദേഹം കൊണ്ടുവരുന്നു. ഞങ്ങളുടെ മുന്നിലൂടെ വീട്ടിനകത്തേക്ക് കയറ്റി. അത് വേറെയാരുമായിരുന്നില്ല, വെള്ളയിൽ പൊതിഞ്ഞ കിടക്കുന്നത് എന്റെ അച്ഛനായിരുന്നു.

വിധി എന്ന സത്യം ചില നേരത്തു നമ്മുടെയൊക്കെ ജീവിതത്തിൽ വില്ലനായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇത് ഇങ്ങനെ ആയി തീരുമെന്നും മനസ്സിൽ പോലും വിചാരിച്ചില്ല. ഇത് കണ്ടതോട അമ്മയുടെ ബോധം പോയി. അനുജന്മാർ കരയാൻ തുടങ്ങി. എന്നാൽ ഞാനിപ്പോഴും നോക്കിനില്ക്കുക തന്നെ….

1

Author Profile

anzila
Anzila

anzila

Anzila

Leave a Reply

Your email address will not be published. Required fields are marked *

3 × four =