രജതഭവനം

ആദ്യമായിട്ടായിരുന്നു ഷാബിന തീവണ്ടിയിൽ കയറാൻ പോകുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസിന് കാത്തുനില്കുമ്പോൾ അതിന്റെ ആകാംഷയും അമ്പരപ്പും അവളുടെ മുഖത്തുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു കാര്യത്തിന് സാക്ഷ്യംവഹിക്കാൻ തിരുവന്തപുരത്തേക്ക് പുറപ്പെടുകയാണവൾ.

സീതിസാഹിബ് ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ് .എസ് യൂണിറ്റിന്റെ 2017-2018 കാലയളവിലെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ് രജതഭവന നിർമാണം. സംസ്ഥാന ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് വിഭാഗം ആവിഷ്കരിച്ച രജത ഭവനം പദ്ധതിയിലെ നൂറ്റിപതിനേഴാമത്തെ വീടാണ് ഷാബിനയുടെ കുടുംബത്തിന് വേണ്ടി സീതിസാഹിബ് സഫലമാക്കിയത്. ഈ വീടിന്റെ താക്കോൽ സ്വീകരിക്കാനാണ് ഷാബിന തിരുവന്തപുരത്തേക്ക് പോകുന്നത്. അമ്മാവന്മാരുടെയും അദ്ധ്യാപകരുടെയും ഒപ്പം തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, യഥാർത്ഥത്തിൽ ഷിബിന വാടക വീടിന്റെ പരാധീനതകളിൽ നിന്ന് സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്കാണ് യാത്ര ചെയ്യുന്നത്.

സ്ലീപ്പർ കോച്ചിലെ ലൈറ്റ് അണഞ്ഞു. എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴും ഷാബിനക്ക് ഉറക്കം വന്നില്ല. അവൾ ആ സന്തോഷനിമിഷത്തെ കുറിച്ചോർത്തു അങ്ങനെയിരുന്നു.

പിറ്റേന്ന് തിരുവന്തപുരത്തുനിന്ന് വി ജെ ടി ഹാളിലെ പ്രൗഢഗംഭീരമായ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി. രവീന്ദ്രനിൽ നിന്ന് ഷാബിനയും അദ്ധ്യാപകരും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി.
പ്രോഗ്രാം ഓഫീസറായ ഫിറോസ് ടി അബ്ദുള്ളയുടെയും എൻ എസ് എസ് വളണ്ടിയർമാരുടെയും ആത്മ സമർപ്പണത്തിന്റെ ഫലപ്രാപ്തി. സീതി സാഹിബ് സ്‌കൂളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു കഥ കൂടി ഇവിടെ പൂർണമാകുന്നു.

******

സീതിസാഹിബ് എൻ എസ് എസ് യൂണിറ്റ് രജതഭവനം പദ്ധതിയിലുൾപ്പെടുത്തി ഏറെ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന് വീട് നിർമിച്ച് നൽകുക എന്ന ലക്ഷ്യതോടു കൂടി ഒരു കുടുംബത്തിനെ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ പലരീതിയിൽ ബുദ്ധിമുട്ടുന്നവരെ കാണാൻ സാധിച്ചു. ഏറെ ദുരിതപൂർണമായ കാഴ്ച്ചയായിരുന്നു ഓരോ കുടുംബത്തിന്റേതും.

അങ്ങനെയിരിക്കെയാണ് നാലാം വാർഡ് കൗൺസിലറും, സ്‌കൂൾ സ്റ്റാഫുമായ നസീർ പി സി, ആടിക്കുംപാറയിൽ നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന ഒരു വീടിനെകുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നത്. ആ വീട്ടിലേക്ക് പോയപ്പോൾ ഏറെ ദുരിതപൂർണമായ കാഴ്ചയായിരുന്നു ഞങ്ങൾക്ക് കാണേണ്ടി വന്നത്. ഒരു ഇരുട്ട് കയറിയ വാടക മുറിയിൽ, മുറിയെന്നുപറയാൻ പറ്റാത്ത ഒരിടത്തു, കല്യാണപ്രായമായ നാല് പെൺമക്കളും, ഭിന്നശേഷിക്കാരായ രണ്ട് ആണ്മക്കളും, ഒരു ഉപ്പയും ഉമ്മയും അടങ്ങുന്ന കുടുംബമായിരുന്നു അത്.
അങ്ങനെ ആ കുടുംബത്തെ ദുരിതത്തിൽ നിന്ന് കരകയറ്റുവാൻ എൻ എസ് എസ് വളണ്ടിയർമാരും, പ്രോഗ്രാം ഓഫീസറും, അധ്യാപകരും , മാനേജ്മെന്റും എല്ലാവരും കൈകോർത്തു. ധന സമാഹരണം നടത്താൻ സമ്മാനകൂപ്പൺ പദ്ധതി പ്രോഗ്രാം ഓഫീസർ ആവിഷ്കരിച്ചു. വിദ്യാർത്ഥികൾ ഉത്സാഹത്തോടെ സമ്മാന കൂപ്പണുകൾ വിറ്റഴിച്ചു.

ആ വീടിന്റെ വയറിങ് വർക്ക്, കോൺക്രീറ്റ് വർക്ക്, ടൈൽസ് വർക്ക്, പൂഴിയരിക്കൽ, പെയിന്റിംഗ് തുടങ്ങിയ വീടിന്റെ പൂർത്തീകരണത്തിനുവേണ്ട എല്ലാ പ്രവർത്തനങ്ങളിലും NSS വോളന്റീർസ് വളരെയധികം കഠിനാധ്വാനം ചെയ്‌തു. തന്റെ കൂടപ്പിറപ്പിനെ ദുരിതത്തിൽ നിന്ന് കരകയറ്റുവാൻ വേണ്ടി എല്ലാവരും ഒത്തൊരുമിച്ചു. എല്ലാവരുടെയും സഹായത്തോടും പ്രാർത്ഥനയോടും കൂടി വീട് പണി പൂർത്തീകരിച്ചു കൊടുത്തു.

ഒരിക്കലും തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ കഴിയില്ലെന്ന് കരുതിയവർ ഇന്ന് ആ സ്വപ്നതുല്യമായ വീട്ടിൽ സന്തോഷപരമായി വസിക്കുന്നു.

0

Author Profile

Suhairajabin Alakode
My name is suairajabin. I am coming from Alakode.

Suhairajabin Alakode

My name is suairajabin. I am coming from Alakode.

Leave a Reply

Your email address will not be published. Required fields are marked *

5 × 5 =