യോഗ പരിശീലനം നടത്തി.

അന്താരാഷ്‌ട്ര യോഗാ ദിനമായ ജൂൺ 21ന് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ ‘അസാപ്’ (അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നല്കി. ഉച്ചയ്ക്ക് 12:30 മുതൽ 1:30 വരെയായിരുന്നു പരിശീലനം. ASAP അംഗമായ സഫ്രാനയായിരുന്നു പരിശീലക. പുത്തൻ ജീവിത ശൈലിയിൽ യോഗയുടെ പ്രാധാന്യം മനസ്സിലാക്കിയ വിദ്യാർത്ഥികൾ യോഗയിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പരിശീലനം നേടി. പ്രിൻസിപ്പൽ എം. കാസിം, ASAP ഫെസിലിറ്റേറ്റ് ഓഫീസർ അബ്ദുൽ കരിം, ASAP സ്‌കിൽ ഡെവലപ്പ്‌മെന്റ് എക്സിക്യൂട്ടീവ് ബാസിം എന്നിവർ നേതൃത്വം നല്കി.
ASAP അംഗങ്ങളായ ഷഹാന ആലിപ്പി, ബിനില എന്നിവർ തങ്ങൾ എഴുതിയ കവിത പാരായണം ചെയ്തത് പരിപാടിക്ക് കൊഴുപ്പു കൂട്ടി. സ്വാലിഹ ഷെറിൻ ഗെയിം ഷോ നടത്തി. നാജിയ, കൃഷ്ണപ്രിയ എന്നിവർ നിർമിച്ച ക്രാഫ്റ്റ് വർക്കുകൾ പ്രിൻസിപ്പലിനു ഉപഹാരമായി നൽകി. കൃഷ്ണപ്രിയ ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നന്ദി അറിയിച്ചു.

0

Shifana Ashraf

Seethian

Leave a Reply

Your email address will not be published. Required fields are marked *

3 × 3 =