മൈമിൽ തിളങ്ങി മഞ്ഞപ്പട
കലോത്സവത്തിന്റെ രണ്ടാംദിവസം അരങ്ങേറിയ മൂകാഭിനയ മത്സരത്തിൽ ‘യെല്ലോ ആർമി’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ കലോത്സവത്തിലെ ഏറ്റവും ആവേശഭരിതമായ മത്സരങ്ങളിൽ ഒന്നാണ് മൂകാഭിനയം. ‘സാമൂഹികപ്രശ്നം’ എന്ന വിഷയത്തെ ആസ്പദമാക്കി ശരീര ഭാഷയുടെ അപാരമായ സാധ്യതകൾ ഉപയോഗപ്പെടുത്തി ‘നിശ്ശബ്ദമായി’ ആശയത്തെ ആവിഷ്കരിച്ചപ്പോൾ മത്സര ഫലം മറ്റൊന്നായില്ല. മികച്ച പ്രകടനം കാഴ്ച വെച്ച റെഡ് ഹൌസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഷിബിലി, ഫാസിൽ, അമീർ,ഷൈജൻ,റാഹിബ്,അബ്ദുൽ വാഹിദ് എന്നിവരാണ് യെല്ലോ ഹൗസിന്റെ കലാകാരന്മാർ.
0