മഴയെ തേടി…

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം വർഷ എൻ എസ് എസ് മഴ യാത്ര നടത്തി. പ്രോഗ്രാം ഓഫീസർ മൊയ്തു പാറമ്മലിന്റെ നേതൃത്വത്തിൽ മഴയെ കൂടുതലായി അറിയാനും ആസ്വദിക്കാനും വേണ്ടി ജോസ് ഗിരിയിലേക്കാണ് യാത്ര നടത്തിയത്.

പുലർച്ചെ തളിപ്പറമ്പ ബസ്റ്റാന്റിൽ നിന്ന് അരിവിളഞ്ഞ പൊയിലേക്കുള്ള ലൈൻ ബസ്സിലാണ് യാത്ര പുറപ്പെട്ടത്. സംഘം 8.30നു അരിവിളഞ്ഞപൊയിലിൽ എത്തി. തുടർന്ന് ജീപ്പിൽ പുകയൂന്നി എക്കോ ഫാമിൽ എത്തിച്ചേർന്നു. വളണ്ടിയർമാർ തങ്ങൾ കൊണ്ട് വന്ന പ്രഭാത ഭക്ഷണം അവിടെ നിന്ന് കഴിച്ച്‌. തുടർന്നാണ് മഴയെ തേടിയുള്ള പ്രകൃതി പഠന കാൽനട യാത്ര ആരംഭിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ വി സി ബാലകൃഷ്ണൻ സാറാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്.

അതി സാഹസികമായിരുന്നു കൊട്ടത്തലച്ചി മലയിലേക്കുള്ള വഴി. പാറക്കല്ലുകളിലും വന്മരങ്ങളുടെ വേരുകളിലും ചവിട്ടി വഴിയില്ലാ വഴികളിലൂടെ വളണ്ടിയർമാർ നടന്ന് തളർന്നു. കുറെ നേരം യാത്ര പുൽമേടുകളിലൂടെ ആയിരുന്നു. അവസാനം ആകാശത്തിനു തൊട്ടു താഴെയെന്നോണം ജോസ് ഗിരിയുടെ മുകളിൽ എത്തിച്ചേർന്നു.
മലയുടെ നെറുകയിൽ വി സി ബാലകൃഷ്ണൻ സാറിന്റെ വളരെ വിജ്ഞാനപ്രദമായ പ്രകൃതി പഠന ക്ലാസ്സ് ഉണ്ടായിരുന്നു. ശേഷം മലയിറങ്ങി താബോറിലെത്തി, അവിടെ നിന്ന് ഒരു കെ എസ് ആർ ടി സി ബസ്സിൽ തിരികെ നാട്ടിലേക്ക്.

0

Author Profile

shabeeba
Me

shabeeba

Me

Leave a Reply

Your email address will not be published. Required fields are marked *

3 × 4 =