മഴയിലലിഞ്ഞു കലോത്സവ വേദി
ഈ വർഷത്തെ സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കൂട്ടിനു മഴയുമുണ്ടായിരുന്നു. വിദ്യാർത്ഥികളെ പോലെ തന്നെ മഴയും കലോത്സവം ആഘോഷിക്കുകയാരുന്നു. കലോത്സവത്തിൻ്റെ ഉദ്ഘാടന പരിപാടി കഴിഞ്ഞു കുറച്ചു സമയം മാത്രമേ നല്ല കാലാവസ്ഥ ഉണ്ടായിരുന്നുള്ളു. പിന്നെ അത് മാറി കലോത്സവം കാണാൻ മഴയുമെത്തി. സ്കൂൾ ഗ്രൗണ്ട് ഒരു ചെളിക്കുളമാക്കാൻ മത്സരിക്കുകയായിരുന്നു മഴ. മഴ കലോത്സവം കാണാനെത്തിയത് കണികളായ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ഒരേസമയം ആശ്വാസവും സങ്കടവുമുണ്ടാക്കി. കടുത്ത ചൂടിൽ നിന്നുള്ള ആശ്വാസമായിരുന്നു മഴ.
കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ മഴ സമാപന സമ്മേളനം കാണാൻ മാത്രമേ എത്തിയുള്ളു. വർണശബളമായ സമാപന ചടങ്ങ് പ്രകൃതിയും ആഘോഷിച്ചു. ആദ്യ ദിവസത്തെ മഴ വിദ്യാർത്ഥികളുടെ സന്തോഷത്തിൻ്റെ പ്രതീകമായിരുന്നെങ്കിൽ സമാപനദിവസമുണ്ടായ മഴയെ വിദ്യാർത്ഥികളുടെ കലോത്സവം അവസാനിക്കുന്നതിലുള്ള സങ്കടമായിരുന്നു.