മലമുകളിലെ മാറ്റൊലി

വയനാട് മാനന്തവാടിയിൽ ദ്വാരകയിലെ ‘മാറ്റൊലി (90.4 FM)’ കമ്മ്യൂണിറ്റി റേഡിയോ സ്റേഷനിലേക്കാണ് ഇത്തവണ ഫീൽഡ് ട്രിപ്പ് നടത്തിയത്. വയനാട് ജില്ല ഏതാണ്ട് മുഴുവനായും, കണ്ണൂർ ജില്ലയുടെ ചില ഭാഗങ്ങളും, തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയിലെ ചില ഭാഗങ്ങളുമാണ് റേഡിയോ മാറ്റൊലിയുടെ സംപ്രേഷണ മേഖലകൾ. ഈ മേഖലകളിലെ വ്യത്യസ്ത സമൂഹങ്ങളുടെ വികസനത്തിനാണ് റേഡിയോ മാറ്റൊലി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രധാനമായും വയനാട്ടിലെ ആദിവാസികളുടെയും കൃഷിക്കാരുടെയും ശബ്ദത്തിന്റെ മാറ്റൊലിയാണ് ഈ കമ്മ്യൂണിറ്റി റേഡിയോ.
******
എന്താണ് കമ്മ്യൂണിറ്റി റേഡിയോ?
കമ്മ്യൂണിറ്റി റേഡിയോ (Community radio)എന്നത് വാണിജ്യപരമായതും പൊതുപ്രക്ഷേപണപരവുമായ പ്രക്ഷേപണങ്ങൾ കൂടാതെയുള്ള ഒരു റേഡിയോ സേവനമാണ്. കമ്മ്യൂണിറ്റി റേഡിയോയുടെ പ്രവർത്തനം ഭൂമിശാസ്ത്രപരമായി വേറിട്ട സമൂഹത്തിന്റെയോ സമുദായത്തിന്റെയോ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുക. ഈ പ്രക്ഷേപണം പ്രസക്തവും ജനഹിതവും പ്രാദേശികമായ ജനങ്ങൾക്കുവേണ്ടിയുള്ളതുമാണ്. വാണിജ്യ മുഖ്യധാരാ മാധ്യ‌മ പ്രേക്ഷരെ ഇത് ലക്ഷ്യം വയ്ക്കുന്നില്ല. കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം , ഉടമസ്ഥത, സ്വാധീനം എന്നിവ അത് പ്രവർത്തിക്കുന്ന പ്രത്യേകസമൂഹത്തിന്റെയോ സമുദായത്തിന്റെയോ സേവനങ്ങൾക്കുവേണ്ടിയായിരിക്കും. പൊതുവെ ഇത് ലാഭേച്ഛയില്ലാത്തതും വ്യക്തികളെ പ്രാപ്തമാക്കുന്നതിനുള്ളതുമായിരിക്കും. വ്യക്തികൾ, ഗ്രൂപ്പുകൾ, സമൂഹം, സമുദായം എന്നിവരുടെ സ്വന്തം കഥകൾ പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ഉപയോഗിക്കപ്പെടുന്നു. മാധ്യമ സമ്പന്ന ലോകത്തിൽ, മാധ്യമങ്ങളുടെ സ്രഷ്ടാക്കളാക്കാനും അതിൽ സംഭാവന ചെയ്യുന്നവരെ സഹായിക്കാനും ഉള്ള ഒരു സംവിധാനമാണ് ഇത്.

******
ജനുവരി 13, വ്യാഴാഴ്ച രാവിലെ 7.30 ന് സ്‌കൂൾ അങ്കണത്തിൽ നിന്ന് ഞങ്ങൾ ടൂറിസ്ററ് ബസിൽ യാത്ര ആരംഭിച്ചു. അഞ്ച് അധ്യാപകരുടെ നേതൃത്വത്തിലാണ് യാത്ര. ശ്രീകണ്ഠാപുരം, ഇരിക്കൂർ, ഇരിട്ടി സംസ്ഥാന പാതയിലൂടെ പേരാവൂർ, കൊട്ടിയൂർ, കേളകം, ബോയ്സ് ടൌൺ വഴി പാൽച്ചുരത്തിലൂടെ വളഞ്ഞ് പുളഞ്ഞുള്ള യാത്ര അവിസ്മരണീയമായിരുന്നു. വന്മരങ്ങൾ ഇടതൂർന്ന് വളരുന്ന കാടിനു നടുവിലൂടെ ഇളം തണുപ്പ് ആസ്വദിച്ച് കൊണ്ടുള്ള യാത്ര. പാട്ടും, ഡാൻസും ബസിനെ ഇളക്കി മറിച്ചു. 10 മണിയോട് കൂടി വയൽ നാട് മലമുകളിൽ, മാനന്തവാടിയിൽ എത്തിച്ചേർന്നു. എല്ലാവരും പൊതിഞ്ഞ് കൊണ്ട് വന്ന ആഹാരം പങ്കിട്ടു കഴിച്ചു.

11 മണിയോട് കൂടി ദ്വാരകയിൽ മാറ്റൊലിയുടെ സ്റ്റുഡിയോയിൽ എത്തിച്ചേർന്നു. ഫാദർ ജസ്റ്റിൻ മാത്യു മുത്തതാണിക്കാട്ടിന്റേയും (പ്രോഗ്രാം ഡയറക്ടർ), ഫാദർ ബിജോ കറുകപ്പള്ളിയുടെയും (ഡയറക്ടർ) ക്ലാസ്സുകൾ വിജ്ഞാനപ്രദമായിരുന്നു. റേഡിയോ മാറ്റൊലിയെക്കുറിച്ചും, കമ്മ്യൂണിറ്റി റേഡിയോയെക്കുറിച്ചും വയനാടിനെ കുറിച്ചും ഞങ്ങൾക്ക് പുതിയ അറിവുകൾ ലഭിച്ചു.

പിന്നീട് റെക്കോർഡിങ് സ്റ്റുഡിയോകൾ സന്ദർശിച്ചു. മാറ്റൊലിക്ക് മൂന്നു സ്റുഡിയോകളാണ് ഉള്ളത്. അവിടെയുള്ള മൈക്രോ ഫോൺ റെക്കോർഡിങ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ, സോഫ്ട്‍വെയറുകൾ എന്നിവ കാണുകയും അവയെ കുറിച്ച് കൂടുതൽ അറിവ് നേടുകയും ചെയ്തു. ഞങ്ങളിലെ പാട്ടുകാരുടെ പാട്ട് റെക്കോർഡ് ചെയ്യുകയും കേൾക്കുകയും ചെയ്തത് നല്ല അനുഭവമായിരുന്നു.

അങ്ങിനെ റേഡിയോ സ്റ്റേഷനെ കുറിച്ചും പ്രത്യേകിച്ച് കമ്മൂണിറ്റി റേഡിയോയെകുറിച്ചുമുള്ള കാര്യങ്ങൾ എല്ലാം കണ്ടും കേട്ടും മനസ്സിലാക്കി ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി മാറ്റൊലിയോട് വിട പറഞ്ഞു.

അടുത്ത ലക്‌ഷ്യം ബാണാസുര സാഗർ അണക്കെട്ടും പാർക്കുമായിരുന്നു. അവിടെ ബസ് പാർക്കിങ്ങിൽ വെച്ച് കൂടെ കൊണ്ട് വന്ന ബിരിയാണി ചെമ്പിന്റെ ദം പൊട്ടിച്ചു. പ്രകൃതിയുടെ മടിത്തട്ടിൽ ബാണാസുര സാഗർ അണക്കെട്ടിന്റെ ചാരെ ഇരുന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു.

ബാണാസുര ഉദ്യാനത്തിലെ ഊഞ്ഞാലിലും പുൽത്തകിടികളിലും ബെഞ്ചുകളിലുമായി ചിരിയിലൂടെയും കളിയിലൂടെയും സായാഹ്നം ചിലവഴിച്ചു ആറ് മണിയോടെ മലയിറങ്ങാൻ ആരംഭിച്ചു. വീണ്ടും പാട്ടും ഡാൻസും ആരവങ്ങളും. പത്ത് മണി കഴിഞ്ഞപ്പോൾ തളിപ്പറമ്പിൽ എത്തിച്ചേർന്നു. ഒരു പകൽ മുഴുവൻ ഒരുമിച്ച് ആഘോഷിച്ച് തിമിർത്തു തീർത്ത് വിട പറയും നേരം മിഴികളിൽ ഒരല്പം മിഴിനീർ പടർന്നുവോ?…

1

Author Profile

Farsana Tasnim
Tasnim

Farsana Tasnim

Tasnim

Leave a Reply

Your email address will not be published. Required fields are marked *

18 + thirteen =