മന്ത് രോഗ നിർണയ ക്യാമ്പ് നടത്തി

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മന്ത് രോഗ നിർണ്ണയ ക്യാമ്പ് നടത്തി. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്ലസ് ടു ബ്ലോക്കിൽ വെച്ച് സെപ്റ്റംബർ 3നാണ് പരിശോധന നടത്തിയത്. രാത്രി 7.00 മണിക്ക് നടന്ന പരിപാടി സ്‌കൂൾ മാനേജർ പി. കെ. സുബൈർ ഉദ്ഘാടനം ചെയ്‌തു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി.പവിത്രൻ കൊതുക് ജന്യരോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകി. കണ്ണൂർ വെക്ടർ കൺട്രോളർ യൂണിറ്റ് ഫീൽഡ് അസ്സിസ്റ്റന്റ്മാരായ കെ.പി.നാരായണൻ,പി.മധു, ടി.വി.രാജൻ എന്നിവർ മന്ത് രോഗനിർണത്തിനു നേതൃത്വം നൽകി. ദത്തു ഗ്രാമ നിവാസികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ ഉൾപ്പെടെ ഏകദേശം 200ഓളം പേർബോധവൽക്കരണ ക്ലാസ് കേൾക്കാനും രോഗ നിർണ്ണയം നടത്താനുമായി എത്തിയിരുന്നു. പ്രിൻസിപ്പൽ എം.കാസിം, പ്രോഗ്രാം ഓഫീസർ മൊയ്‌തു പാറമ്മൽ എന്നിവർ നേതൃത്വം നൽകി.

0

farzana

Farzana Abbas

Leave a Reply

Your email address will not be published. Required fields are marked *

thirteen + one =