ഭാരത് സ്കൗട്ട് & ഗൈഡ് ദിനം ആഘോഷിച്ചു

ഭാരത് സ്കൗട്ട്  & ഗൈഡ്‌സിന്റെ അറുപതാം സ്ഥാപകദിനം നവംബർ 7ന് സീതി സാഹിബ് സ്‌കൂൾ സ്കൗട്ട്  & ഗൈഡ് അംഗങ്ങളും അദ്ധ്യാപകരും ചേർന്ന് വിപുലമായി ആഘോഷിച്ചു. സ്കൗട്ട് മാസ്റ്റർ മുഹമ്മദ് യൂനുസ്, ഗൈഡ് ക്യാപ്റ്റൻ അനിത.പി.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11:00 മണിക്ക് ലഹരി വിമുക്ത ക്യാമ്പയിൻ കണ്ണൂർ ജില്ല കോഡിനേറ്റർ പി.വി.ഷാജിയുടെ നേതൃത്വത്തിൽ നടന്നു. പുതുതലമുറയെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച ബോധവാന്മാരാക്കാൻ ഈ കാമ്പയിൻ സഹായകരമായി. ശേഷം വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂളിന് സമീപമുള്ള അംഗനവാടിയിൽ സന്ദർശനം നടത്തുകയും അവിടത്തെ കുട്ടികളുമൊത്ത് രണ്ട് മണിക്കൂർ ചിലവിടുകയും ചെയ്തു. 3 മണിയോട് കൂടി പരിപാടി അവസാനിച്ചു.

0

fathimavk

Fathima Aboobacker

Leave a Reply

Your email address will not be published. Required fields are marked *

3 × five =