പ്രതിഭകൾക്കായി ഒരു ദിനം

ജില്ലാ, സംസ്ഥാന തലങ്ങളിൽ സീതിസാഹിബിന്റെ യശസ്സുയർത്തി സ്ഥാനങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളെ മാനേജ്‍മെന്റിന്റെയും പി ടി എയുടെയും നേതൃത്വത്തിൽ ജനുവരി 14ന് ആദരിച്ചു. കലോത്സവം, സ്പോർട്ട്സ്, ശാസ്ത്രമേള എന്നിവയിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയികളായ മുന്നൂറോളം പേരാണ് അഭിനന്ദനം ഏറ്റുവാങ്ങിയത്. ഈ അവിസ്മരണീയ ദിനത്തിൽ വിശിഷ്ടാതിഥികളായി എത്തിയത് സിനിമ രംഗത്തുള്ള മൂന്ന് അതുല്യ പ്രതിഭകളായ സന്തോഷ് കീഴാറ്റൂർ, ഉണ്ണി രാജ, ശരീഫ് ഈസ എന്നിവരാണ്.

പ്രിൻസിപ്പൽ എം. കാസിം സ്വാഗത ഭാഷണം നടത്തി. സ്കൂൾ മാനേജർ പി. കെ സുബൈർ അധ്യക്ഷ സ്ഥാനം വഹിച്ചു. സന്തോഷ് കീഴാറ്റൂർ ഉദ്ഘാടന കർമം നിർവഹിച്ചു.

സമീപ വാസിയും സിനിമാ നാടക രംഗത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സന്തോഷ് കീഴാറ്റൂർ തന്റെ പ്രസംഗം ആരംഭിച്ചത് പ്രാർത്ഥനയിൽ നിന്നുള്ള വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് “പ്രാർത്ഥനയിലെ എറ്റവും വലിയ സന്ദേശമായ ‘മനസ്സ് നന്നാകട്ടെ ….’ എന്നത് ഈ കാലഘട്ടത്തിൽ പ്രസക്തമാണ്” അദ്ദേഹം പറഞ്ഞു. അഭിനയം പോലെ തന്നെ തന്റെ സംസാരവും ആളുകളുടെ ഉള്ളുലയ്ക്കാൻ പോന്നതാണെന്ന് അദ്ദേഹം തെളിയിച്ചു.

മിനി സ്ക്രീനിലും സിനിമയിലും ശ്രദ്ധേയനായികൊണ്ടിരിക്കുന്ന, ‘മറിമായം’ എന്ന സൂപ്പർഹിറ്റ് സീരിയലിൽ സ്ഥിരം സാന്നിദ്ധ്യവും, മൈം എന്ന കലയുടെ മലബാറിലെ ആചാര്യനുമായ ഉണ്ണിരാജയും, കാന്തൻ എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള IFFK ( Indian Film Festival Of Kerala ) അവാർഡ് ലഭിച്ച, സമീപ വാശി കൂടിയായ ശരീഫ് ഈസയും ചടങ്ങിനെ ധന്യമാക്കി. ഇരുവരും തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ച് വിജയികളായ വിദ്യാർത്ഥികൾക്കും ചടങ്ങിനും ആശംസകൾ അർപ്പിച്ചു.

ഹെഡ് മാസ്റ്റർ പി. വി. ഫസലുള്ള അനുമോദന പ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധി പി പി നിസാർ, പി. ടി. എ പ്രസിഡണ്ട് താജുദ്ധീൻ, മദർ പി. ടി. എ പ്രസിഡണ്ട് ഷാന വാഹിദ്, ഡെപ്പ്യുട്ടി ഹെഡ് മാസ്റ്റർ. യു കെ ഇബ്രാഹിം കുട്ടി, സീനിയർ അസിസ്റ്റന് ടി എം അബ്ദുൽ റഊഫ് എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വളണ്ടിയർമാർ നിർമിച്ച ഷോർട്ഫിലിം “കാന്താരിപ്പൂക്കൾ” സന്തോഷ് കീഴാറ്റൂർ പ്രകാശനം ചെയ്തു.

നേരത്തേ, ലോക ഭിന്നശേഷി ദിനത്തിൽ സീതി സാഹിബ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ജിഷ ആലക്കോടിന്റെ ചിത്രപ്രദർശനത്തിൽ മനോഹരമായ ഒരു ചിത്രം അവർ ഉൾക്കൊള്ളുന്ന കൂട്ടായ്മയുടെ ഉന്നമനത്തിനായി എൻ.എസ്.എസ് യൂനിറ്റ് വാങ്ങിയിരുന്നു. കൂട്ടായ്മയെ സഹായിക്കുന്നതിന് വേണ്ടി പ്രസ്തുത ചിത്രം സമ്മാനമായി നിശ്ചയിച്ച് വളണ്ടിയർമാർ വിറ്റഴിച്ച കൂപ്പണുകളുടെ നറുക്കെടുപ്പും സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ആവേശപൂർവം പങ്കാളികളായ നറുക്കെടുപ്പിൽ അധ്യാപകനായ നിസാർ മലയിൽ വിജയിയായി. സീനിയർ അസിസ്റ്റന് റഊഫ് ടി എം. സമ്മാനം കൈമാറി. പാലിയേറ്റീവ് കെയർ ദിനത്തിൽ വിദ്യാലയത്തിലെ എല്ലാവരുടെയും ഒരു വിഹിതം ജിഷ ഉൾക്കൊള്ളുന്ന വലിയ കൂട്ടായ്മക്ക് പകർന്നു കൊടുത്തതിന്റെ ചാരിതാർഥ്യത്തിലാണ് എൻ.എസ്.എസ് യൂണിറ്റ്.

സ്റ്റാഫ് സെക്രട്ടറി ഫിറോസ് ടി അബ്ദുള്ള നന്ദി പ്രകാശിപ്പിച്ചു. ഇങ്ങനെ വിവിധ പരിപാടികളിലൂടെ പ്രതിഭകളുടെ അനുമോദന ചടങ്ങ് ഉത്സവഛായയിൽ അവസാനിച്ചു.

2

Author Profile

Kavya vinod
H1b student From cherukunnu

Kavya vinod

H1b student From cherukunnu

Leave a Reply

Your email address will not be published. Required fields are marked *

twelve − two =