പ്രകൃതി പഠന യാത്ര

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എൻ എസ് വളണ്ടിയർമാർ ഒക്ടോബർ 17 ശനിയാഴ്ച ആലക്കാട് മടയടിപ്പാറയിലേക്ക് പ്രകൃതി പഠന യാത്ര നടത്തി . പ്ലസ് ടു രണ്ടാം വർഷ വിദ്യാർത്ഥികളായ 50 വളണ്ടിയർമാരാണ് പ്രിൻസിപ്പൽ എം. കാസിം, പ്രോഗ്രാമിങ് ഓഫീസർ മൊയ്തു പാറമ്മൽ മറ്റ് അധ്യാപരായ യൂനുസ്, നാസില, അഷ്‌റഫ്, അനിത എന്നിവരുടെ നേതൃത്വത്തിൽ യാത്ര നടത്തിയത്. പ്രദേശവാസിയും മാതമംഗലം ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനുമായ ഒ പി മുസ്തഫ മാസ്റ്റർ സ്ഥലങ്ങൾ പരിചയപ്പെടുത്തി. ബാബുവേട്ടൻ ആയിരുന്നു വഴികാട്ടി.

ആദ്യമായി ഒരു പാറമടയിലേക്കാണ് പോയത്, വിശാലമായ ഒരു ഗുഹ അമ്പതോളം പേർ അകത്ത് കയറിയിട്ടും ധാരാളം സ്ഥലം ബാക്കിയാണ്. അകത്ത് കട്ട പിടിച്ച ഇരുട്ട്. നനവ് പടർന്ന മേലാപ്പും. ഇടുങ്ങിയ വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോകാം. മണ്ണിടിഞ്ഞ് വഴി അടഞ്ഞതായി തോന്നിക്കുന്ന സ്ഥലത്ത് നിന്ന് തിരികെ. മൊബൈലിന്റെ ഫ്‌ളാഷിലാണ് ഈ സാഹസമൊക്കെ. ഏതായാലും വളരെ സാഹസികമായ ഒരനുഭവമായിരുന്നു ഇത്.

പിന്നീട് കണ്ടത് ഒരു മുനിയറയാണ്. പാറയുടെ ഉൾഭാഗത്ത് ഒരാൾക്ക് ഇറങ്ങാൻ പാകത്തിലുള്ള ദ്വാരം. അതിന് പാറകൊണ്ട് തന്നെയുള്ള മൂടി. പുരാതന കാലത്ത് ശവം മറവു ചെയ്തതാണ് എന്നു വിശ്വസിക്കപ്പെടുന്നു.
വിശാലമായ പാറപ്പരപ്പിലൂടെ പ്രകൃതിയെ അറിഞ്ഞു കൊണ്ട് യാത്ര തുടർന്നു. അടുത്തതായി എത്തിച്ചേർന്നത് ഒരു പാറക്കുളത്തിലേക്കാണ്. പ്രകൃതി ദത്തമായ കുളം. നിറയെ പുല്ല് വളർന്നിരിക്കുന്നു. പിന്നീട് ഒരു ചെറിയ വെള്ളച്ചാട്ടത്തിൽ കുളിച്ച് വൈകുന്നേരം മടക്ക യാത്ര.

0

Shifana Ashraf

Seethian

Leave a Reply

Your email address will not be published. Required fields are marked *

18 − 2 =