പറയാതിരുന്നതും, പറയാൻ കൊതിച്ചതും, പറയാതിരിക്കുവാൻ വയ്യെന്ന് തോന്നിയതും.

ഉള്ളിൽ നിറങ്ങൾ നിറയുമ്പോൾ പുറത്ത് മഴവില്ല് തീർക്കാതിരിക്കുന്നതെങ്ങിനെ?. ഇത് നിങ്ങളുടെ ആകാശം. ഇതിത്രയും നിങ്ങളുടെ കാൻവാസ്‌. നിങ്ങൾ കണ്ടെടുത്ത പുത്തൻ നിറങ്ങൾ ഉപയോഗിച്ച് ഇവിടെ നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കുക. ആത്മ വിശ്വാസത്തിന്റെ മഷിത്തണ്ട് ഉപയോഗിച്ച് ആവിഷ്കാരത്തിന് ആരോ തീർത്ത അതിരുകൾ മായിച്ചു കളയുക. ഇത് നിങ്ങളുടെ ഭൂമി. ഇവിടെ നിങ്ങൾ ചിന്തകൾ നട്ടു വളർത്തുക. സർഗാത്മകതയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അലയുക.
പറയാതിരുന്നതും, പറയാൻ കൊതിച്ചതും, പറയാതിരിക്കുവാൻ വയ്യെന്ന് തോന്നിയതുമെല്ലാം കേൾക്കാൻ ലോകം കൊതിക്കുന്നു. ഓർക്കുക ആവിഷ്കാരത്തിന് അതിര് അനന്തത മാത്രം.

6

Ashraf Muhammed

HSST Journalism @ Seethi Sahib HSS, Taliparamba

One thought on “പറയാതിരുന്നതും, പറയാൻ കൊതിച്ചതും, പറയാതിരിക്കുവാൻ വയ്യെന്ന് തോന്നിയതും.

Leave a Reply

Your email address will not be published. Required fields are marked *

eleven + seven =