പന്തിനൊപ്പം ഉരുണ്ടുരുണ്ട് ഭൂഗോളം…

 ഭൂഗോളം അതിന്‍റെ സാങ്കല്‍പ്പിക അച്ചുതണ്ടിലൂടെ കറങ്ങുന്നത് നിര്‍ത്തിയിട്ട് കുറേ ദിവസങ്ങളായി. ലോകം ഇപ്പോള്‍ റഷ്യയിലെ ഒരു പന്തിനോടോപ്പം ഉരുണ്ടുരുണ്ട് നീങ്ങുകയാണ്. രാവേത് പകലേത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം, റഷ്യ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ വിസ്മയങ്ങളില്‍ ത്രസിച്ചു നില്‍ക്കുകയാണ്.

ലോകം കാല്‍പ്പന്തു കളിയുടെ ആരവങ്ങളില്‍ അലിഞ്ഞു ചേരുമ്പോള്‍, ഒപ്പം ഞാനും.

വളരെയേറെ ആഹ്ലാദത്തോടെയും  വീറോടെയുമാണ് ഏവരും ലോകകപ്പില്‍ മുഴുകിയിരിക്കുന്നത്. അനേക ദിവസങ്ങളായി ആ അലയൊലികള്‍ റഷ്യന്‍ നഗരങ്ങളില്‍ മാറ്റൊലിക്കൊ‌ളളുന്നു.

ടീമുകളുടെ ആരവങ്ങള്‍ക്കപ്പുറം, ഒരുത്സവത്തിന്‍റെ  പ്രതീതി എനിക്കവിടെ കാണാം. പ്രധാന വേദി മോസ്കോനഗരത്തിലാണെങ്കിലും, നാട്ടിന്‍പുറത്തുകാരായ ഞങ്ങളും അതിന്‍റെ  ഭാഗമാകുന്നുണ്ട്. ബാനറുകളും പതാകകളും ഉയര്‍ത്തിയും, ടീമിന്റെ പേരില്‍ പന്തയം വെച്ചും, ജയിക്കുന്ന ടീമിന്റെ പക്ഷം ചേര്‍ന്നും, കൊണ്ടും കൊടുത്തും  ഏവരും ഈ ഉത്സവം കൊണ്ടാടുകയാണ്.

മൈതാനങ്ങളിലെ കുതിപ്പുകളും   കിതപ്പുകളും ഒരേ മനസ്സോടെ നെഞ്ചേറ്റി ആകാശ സമാനമായ മൈതാനത്തിറങ്ങുന്ന ഓരോരുത്തര്‍ക്കും ഒപ്പം നില്‍ക്കുകയാണ്. വീട്ടില്‍ ടി.വി ഇല്ലങ്കിലും ഞാന്‍ വയനശാലയില്‍   പോയി കളികാണാറുണ്ട്. അവിടത്തെ ആരവങ്ങള്‍ക്ക്  ഊര്‍‍‍ജ്ജം കൂടുതലാണ്.

ആഘോഷരാവുകള്‍ ഓരോന്നു കടന്നു പോകുമ്പോള്‍ നമ്മുടെ ആവശവും വര്‍ധിച്ച് വരികയാണ്.    ആബാലവൃദ്ധം ജനങ്ങളും കാല്‍പ്പന്തില്‍ ലയിച്ചു ചേര്‍ന്ന്, അതിന്റെ ആരവങ്ങള്‍ ആഘോഷമാക്കുന്നു. ജോലിത്തിരക്കും, പഠനച്ചൂടും വിട്ട് കളിയിലക്ക് ഊര്‍ന്നു വീഴുന്ന നിമിഷം,        രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അതിര്‍ വരമ്പുകള്‍ മാഞ്ഞ് ലോകം ഒന്നായി മാറുന്ന, രാത്രിയും പകലും   ഒന്നായി മാറുന്ന ദിനങ്ങള്‍. അതിനെ കൂടുതല്‍ നിറപ്പകിട്ടാക്കുന്ന ആരാധകര്‍ തങ്ങളുടെ ടീമുകളെ പ്രോത്സാഹപ്പിക്കുന്നു.

അത! ആര് കിരീടത്തില്‍ മുത്തമിടും?

 

0

sneha puthiyapurayil

bd-16 3 2001

Leave a Reply

Your email address will not be published. Required fields are marked *

1 + 2 =