നേത്ര പരിശോധനാ ക്യാമ്പ് നടത്തി

സീതി സാഹിബ് സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്ത് ഗ്രാമമായ കുണ്ടാംകുഴിയിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. കണ്ണൂർ സൺറൈസ് കണ്ണാശുപത്രിയുടെ സഹായത്തോടെയാണ് ഒക്ടോബർ 28 ഞായറാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്. പ്രമേഹം, രക്തസമ്മർദം എന്നിവയുള്ളവർ, വയോജനങ്ങൾ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ക്യാമ്പ് ഒരുക്കിയത്. രാവിലെ 9 മണിക്ക് തളിപ്പറമ്പ മുൻസിപ്പൽ ചെയർമാൻ ശ്രീ.മഹമൂദ് അള്ളാംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കാസിം, പ്രോഗ്രാം ഓഫീസർ മൊയ്തു പറമ്മൽ, വാർഡ് കൗൺസിലർ കെ.പി ഖദീജ, മിഖ്ദാദ് ചപ്പൻ, അഡ്വ. സക്കരിയ്യ കായക്കുൽ ,മുസ്തഫ എൻ യു., കെ.അഷ്റഫ് , കെ.ടി മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകി.

0

Ajooba K P

student

Leave a Reply

Your email address will not be published. Required fields are marked *

17 − one =