നേട്ടങ്ങൾ കൊയ്ത് എച്ച് 2 ബി.
ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ കൂടുതൽ നേട്ടങ്ങൾ കൊയ്ത സന്തോഷത്തിലാണ് എച്ച് 2 ബി. മലയാളം ഉപന്യാസ മത്സരത്തിൽ H2B യിലെ വിദ്യാർഥികൾ ഒന്നാമത്തെയും, മൂന്നാമത്തെയും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്നേഹയ്ക്ക് ഒന്നാം സ്ഥാനവും ,ശഫ്നാസ്, ഷഹർബാനു എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഹിന്ദി ഉപന്യാസത്തിൽ കൃഷ്ണപ്രിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സ്നേഹ കവിത ചൊല്ലൽ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇംഗ്ലീഷ് ഉപന്യാസത്തിൽ സഫ്രാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നേരത്തെ കായിക മത്സരത്തിലും എച്ച് 2 ബി തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു. 100 മീറ്റർ ഓട്ടമത്സരത്തിൽ ഹന രണ്ടാം സ്ഥാനവും 200 മീറ്ററിൽ സ്വാലിഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിലേ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളിലും എച്ച് 2 ബിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.