നവ കേരള നിർമ്മിതിക്ക് സീതിയുടെ പങ്ക്.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സീതി സാഹിബ് സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ വിഹിതം പ്രോഗ്രാം ഓഫീസർ മൊയ്തു മാസ്റ്റർ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു. എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്‌കൂളിൽ നിന്നും സമീപ വീടുകൾ, കടകൾ എന്നിവിടങ്ങളിൽ നിന്നുമായിട്ടാണ് 25000ത്തോളം രൂപ ശേഖരിച്ചത്.

വളരെ പെട്ടെന്നുള്ള തീരുമാനമായതിനാൽ വിദ്യാർത്ഥികളുടെ പക്കൽ അധികം പണം ഉണ്ടായിരുന്നില്ലെങ്കിലും, കയ്യിലുള്ള ചെറിയ തുകകൾ നൽകി അവർ ഈ സൽപ്രവൃത്തിയുടെ ഭാഗമായി. എങ്കിലും ഇതിലും കൂടുതൽ തുക സ്വരൂപിക്കണമെന്ന ചിന്തയാണ് സമീപ വീടുകളിലും കടകളിലും പോകുവാൻ ഇടയാക്കിയത്.
ചുട്ടു പൊള്ളുന്ന വെയിലിനെ വക വെക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും തുക ശേഖരിക്കാൻ കഴിഞ്ഞത് വളണ്ടിയർമാർക്ക് അഭിമാനകരമായി.

0

Nashvah Anees

Sensitive

Leave a Reply

Your email address will not be published. Required fields are marked *

3 × 1 =