നന്മക്കൂട് – 18

നാഷണൽ സർവീസ് സ്‌കീം, സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ യൂണിറ്റിന്റെ 2018 – 2019 വർഷത്തെ സപ്ത ദിന സഹവാസ സ്‌പെഷൽ ക്യാമ്പ് 2018 ഡിസംബർ 22 മുതൽ 28 വരെ പൂമംഗലം എ യു പി സ്‌കൂളിൽ വെച്ച് നടന്നു. സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, ഹരിതം, സുഭിക്ഷം, സമദർശൻ, അക്ഷരദീപം, ആരോഗ്യ രംഗം, സ്വച്ഛ്‌ ഗ്രാമം എന്നീ പ്രമേയങ്ങൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടന്നത്.
പരിസ്ഥിതി സംരക്ഷണം, അടുക്കളത്തോട്ട നിർമ്മാണം, റോഡ് നവീകരണം, തടയണ നിർമ്മാണം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഹരിത തീരം പദ്ധതി, മാലിന്യ നിർമ്മാർജനം, ആരോഗ്യ ബോധവൽക്കരണം ഇങ്ങനെ വിവിധ കായിക കർമ്മ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വൈകുന്നേരങ്ങളിൽ ഗൃഹ സന്ദർശനവും, സാംസ്കാരിക സംവാദങ്ങളും, ചർച്ചകളും നടന്നു. നാട്ടുകാരും, കുട്ടികളും, വളണ്ടിയർമാരും ചേർന്ന് ഒരുക്കിയ കലാപരിപാടികൾ രാത്രി അരങ്ങേറി.
ക്യാമ്പിന്റെ ഉദ്ഘാടനം ഡിസംബർ 22 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് കുറുമാത്തൂർ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ ഐ വി നാരായണൻ നിർവ്വഹിച്ചു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ പി ലക്ഷ്മണൻ അധ്യക്ഷനായിരുന്നു. സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ എം. കാസിം സ്വാഗത ഭാഷണം നടത്തി. എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീ . സരീഷ് പയ്യമ്പള്ളി, സീതി സാഹിബ് സ്‌കൂൾ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രി. പി. പി. നിസാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രി. മൊയ്തു പാറമ്മൽ ക്യാമ്പിനെ പറ്റി വിശദീകരിച്ചു. തുടർന്ന് ‘അക്ഷര ദീപം’ തുറന്ന വായനശാലയിലേക്ക് പുസ്തകം സ്വീകരിക്കൽ ചടങ്ങ് നടന്നു. ശ്രിമതി സി രജനിയിൽ നിന്ന് വളണ്ടിയർമാരായ റാസിഖ് യു എം., അഞ്ജന കെ എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി.

0

Author Profile

Fidha
Fidha KT

Fidha

Fidha KT

Leave a Reply

Your email address will not be published. Required fields are marked *

nineteen + four =