തിരുമുറ്റത്തേക്ക് ഒരിക്കൽ കൂടി

പഠിച്ച സ്കൂളിലേക്ക് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുക എന്നത് വളരെയേറെ സന്തോഷമുള്ളതും, ഗൃഹാതുരത ഉണർത്തുന്നതും ആണ്. എന്നാൽ സ്‌കൂളിൽ നടക്കുന്ന പരിപാടിക്ക് മുഖ്യാതിഥി ആയിട്ടാണ് എത്തുന്നതെങ്കിലോ? സന്തോഷം ഇരട്ടിയാകും. സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ കലോത്സവം 2018ന്റെ മുഖ്യാതിഥി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും കേരളക്കരക്ക് സുപരിചിതനുമായ മിമിക്രി കലാകാരൻ സമദ്  പാറോലാണ്.

ഒരു വേദി ലഭിച്ചു എന്നതിലുപരി തന്റെ സ്കൂളിലേക്ക് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ സന്തോഷമായിരുന്നു സമദിന്. തന്നിലെ കലാകാരനെ വളർത്തിയ അധ്യാപകരെ സ്‌മരിച്ചും, സ്കൂളിലെ മധുരവും കൈയ്പുമുള്ളതുമായ അനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് സമദ് തുടങ്ങിയത്. പിന്നീട് മലയാള സിനിമാ താരങ്ങൾ ഓരോന്നായി വേദിയിൽ എത്തുകയായിരുന്നു. വിദ്യാർത്ഥികൾ ആവശ്യപ്പെട്ട താരങ്ങളെയും സമദ് അനുകരിച്ചു. ഒരുപാട് നേരം വേദിയിൽ ചിലവിട്ടതിന് ശേഷം പണ്ട് പഠിച്ച ക്ലാസ് മുറികളും സന്ദർശിച്ചാണ് സമദ് മടങ്ങിയത്.

0

Ayshathul jaseema

Seethian

Leave a Reply

Your email address will not be published. Required fields are marked *

nineteen + 17 =