ജേർണലിസം ക്ലബ്

സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിലെ ജേർണലിസം വിദ്യാർത്ഥികളുടെ പ്രായോഗിക പഠന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് എല്ലാ വർഷങ്ങളിലും ജേർണലിസം ക്ലബ് രൂപീകരിക്കുന്നു. ‘സ്റ്റുഡന്റ്‌ ജേർണലിസ്റ്റുകൾ’ കലോത്സവം, കായിക മേള തുടങ്ങി സ്‌കൂളിൽ നടക്കുന്ന ചെറുതും വലുതുമായ പരിപാടികൾ റിപ്പോർട്ട് ചെയ്യുകയും എല്ലാ വർഷവും ‘ക്യാമ്പസ് ന്യൂസ് പേപ്പറും’, ‘ക്യാംപസ് മാഗസിനും’ തയ്യാറാക്കുന്നു. ഈ വർഷം മുതൽ ഒരു ഓൺലൈൻ മാഗസിൻ (www.seethijournal.com) ജേർണലിസം ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ‘സ്റ്റുഡന്റ്‌ ജേർണലിസ്റ്റുകളുടെ’ റിപ്പോർട്ടുകൾ ഓൺലൈൻ മാഗസിനിലൂടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഭാവിയിലേക്കുള്ള ഭാവനാ സമ്പന്നരായ മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കുന്നതിൽ ‘ജേർണലിസം ക്ലബ്’ തീർച്ചയായും പ്രധാനപങ്ക് വഹിക്കുന്നു.

0

Author Profile

Shibrabi
I'm shibra.i'm from kuppam. My ambition is to become a journalist.

Shibrabi

I'm shibra.i'm from kuppam. My ambition is to become a journalist.

Leave a Reply

Your email address will not be published. Required fields are marked *

18 + 3 =