ചിരി പടർത്തിയ മിമിക്രി

വേദിയിലെ ആദ്യ ഇനമായി അരങ്ങേറിയ മിമിക്രി മത്സരം വേദിയാകെ ചിരിപടർത്തിയാണ് അവസാനിച്ചത്. മിമിക്രി മത്സരത്തിന്റെ എല്ലാവിധ അവതരണ മികവോടെയുമാണ് ഓരോ മത്സരാർത്ഥിയും വേദിയിൽ നിറഞ്ഞു നിന്നത്. നേരത്തെ ഉൽഘാടന വേദിയിൽ മുഖ്യ അതിഥിയായി എത്തിയ പൂർവ്വ വിദ്യാർത്ഥിയും ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സമദ് പാറോൽ ഏറെ ആസ്വാദകരമായ മിമിക്രി അവതരിപ്പിച്ചിരുന്നു.
ഉൽഘാടനച് ചടങ്ങിന് ശേഷമുള്ള ആദ്യത്തെ മത്സരയിനമായ മിമിക്രി സമദ് പാറോലിന്റെ പ്രകടനത്തിന്റെ തുടർച്ചയായി ആസ്വാദനത്തിന്റെ ഉയർന്ന തലത്തിൽ കലാപ്രേമികളെ നില നിർത്തി. ഹൈസ്‌കൂൾ വിഭാഗത്തിന്റെ മിമിക്രി മത്സരമാണ് ആദ്യം അരങ്ങേറിയത്. ആവർത്തന വിരസത ഉണ്ടായെങ്കിലും വ്യത്യസ്തമായ ഇനങ്ങളും ധാരാളം ഉണ്ടായിരുന്നു. ശേഷം നടന്ന ഹയർ സെക്കണ്ടറി വിഭാഗം മത്സരത്തിൽ ഉജ്വല പ്രകടനങ്ങളാണ് വേദിയിൽ കണ്ടത്. സൗരവ് ഒന്നാം സ്ഥാനവും, മാളവിക രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

0

sneha puthiyapurayil

bd-16 3 2001

Leave a Reply

Your email address will not be published. Required fields are marked *

thirteen − one =