ചാമ്പ്യൻമാരായി സീതിസാഹിബ്

തുടർച്ചയായി മൂന്നാം തവണയും തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ സീതിസാഹിബ് ജേതാക്കളായി. ഹയർ സെക്കണ്ടറി , ഹൈസ്‌കൂൾ (ജനറൽ), ഹൈസ്‌കൂൾ (അറബിക്) എന്നീ വിഭാഗങ്ങളിലാണ് സീതിയൻസ് വെന്നിക്കൊടി പാറിച്ചത്. ഹൈസ്‌കൂൾ വിഭാഗം അറബിക് അലോത്സവത്തിൽ തുടർച്ചയായി പതിനാലാം വർഷമാണ് സീതി സാഹിബ് ചാമ്പ്യന്മാരാകുന്നത്. സർ സയ്ദ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നവംബർ 12,13 തീയതികളിലായാണ് ഉപജില്ലാ കലോത്സവം നടന്നത്.

ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 205 പോയന്റുകൾ നേടിക്കൊണ്ടാണ് സീതി സാഹിബ് ഒന്നാം സ്ഥാനത്തെത്തിയത്. 190 പോയന്റുകളുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനവും 140 പോയന്റുകൾ നേടി ടാഗോർ വിദ്യാനികേതൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹയർ സെക്കണ്ടറി ജനറൽ വിഭാഗത്തിൽ 235 പോയന്റുകൾ നേടിക്കൊണ്ട് സീതി സാഹിബ് തുടർച്ചയായി മൂന്നാം വർഷവും ജേതാക്കളായി. 225 പോയന്റുകളുമായി ടാഗോർ വിദ്യാനികേതൻ രണ്ടാം സ്ഥാനവും 179 പോയന്റുകൾ നേടി നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ 95 പോയന്റുകൾ നേടിക്കൊണ്ട് സീതി സാഹിബ് തുടർച്ചയായി പതിനാലാം വർഷവും ചാമ്പ്യന്മാരായി. 91 പോയന്റുകളുമായി സർ സയ്ദ് സ്‌കൂൾ രണ്ടാം സ്ഥാനത്തും 74 പോയന്റുകൾ നേടി പാച്ചേനി ഹൈസ്‌കൂൾ മൂന്നാം സ്ഥാനത്തും എത്തി.

0

shifanap

Shifana Ashraf P

Leave a Reply

Your email address will not be published. Required fields are marked *

2 + eleven =