കുണ്ടാംകുഴി ഇനി ദത്ത് ഗ്രാമം

തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 2018 -2019 വർഷത്തേക്കുള്ള വർഷത്തേക്കുള്ള ദത്തുഗ്രാമമായി തളിപ്പറമ്പ നഗരസഭയിലെ എട്ടാം വാർഡായ കുണ്ടാംകുഴിയെ തെരഞ്ഞെടുത്തു. സാമൂഹ്യ സേവന മേഖലയിലുള്ള വിവിധ പ്രവർത്തനങ്ങൾക്കായി എൻ എസ് എസ് യൂണിറ്റ് എല്ലാ വർഷവും ഓരോ പ്രദേശത്തെ ദത്ത് ഗ്രാമമായി തിരഞ്ഞെടുക്കാറുണ്ട്. സെപ്തംബർ ആറ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3:30 ന് സ്കൂളിന് സമീപത്തുള്ള കെ .പി അബ്ദുല്ല സാഹിബ് സ്മാരക സാംസ്‌കാരിക നിലയത്തിൽ വെച്ച് ദത്തുഗ്രാമത്തിന്റെ പ്രഖ്യപനം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി വത്സലാ പ്രഭാകരൻ നിർവ്വഹിച്ചു തുടർന്ന് ദത്തുഗ്രാമത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ചർച്ചയും നടന്നു.

പ്ലാസ്റ്റിക് നിർമ്മാർജ്ജനം, അടുക്കളത്തോട്ടം നിർമ്മാണം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ശുചിത്വ ഗ്രാമം പദ്ധതി, സാക്ഷരതാ പ്രവർത്തനം, വയോജന പരിപാലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ എൻ എസ് എസ് വളണ്ടിയർമാർ തീരുമാനിച്ചു.

വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചയ്ക്ക് വാർഡ് കൗൺസിലർ കെ.പി ഖദീജ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മൊയ്തു പാറമ്മൽ, സാക്ഷരതാ പ്രേരക് ലത, ആശാ വർക്കർമാർ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ എം കാസിം, പിടിഎ പ്രിസിഡണ്ട് സക്കീർ ഹുസൈൻ, മുൻസിപ്പൽ കൗൺസിലർ പി.സി നസീർ, സാമൂഹ്യ പ്രവർത്തകരായ അബ്ദുൾ സമദ്, മുട്ട അഷ്റഫ് , അൽത്താഫ് എന്നിവർ സന്നിഹിതരായിരുന്നു.

0

Sanaa binth Jafer

I am Sanaa...

Leave a Reply

Your email address will not be published. Required fields are marked *

17 + eleven =