കാരുണ്യക്കുടുക്ക

സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഒരു സഹായ ഹസ്തമായാണ് ‘കാരുണ്യക്കുടുക്ക’ എന്ന പദ്ധതി ആരംഭിച്ചത്. സ്കൂളിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലുമായി നടക്കുന്ന കളക്ഷനിൽ സ്വരൂപിക്കുന്ന തുക നിർധനരായ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, ഭക്ഷണം, മറ്റ് ആവശ്യ സാധനങ്ങൾ എന്നിവക്ക് വേണ്ടി ഉപയോഗിക്കുന്നു. ഈ സംരംഭം നിലവിൽ വന്നത് 2017-18 അധ്യയന വർഷത്തിലാണ്. വിദ്യാർത്ഥികൾ സ്വന്തം ഇഷ്ട പ്രകാരം അവരുടെ സഹപാഠികൾക്ക് വേണ്ടി അവരുടെ പക്കലുള്ള തുക അതെത്രയായാലും നിക്ഷേപിക്കുന്നു. പാവപ്പെട്ട വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനും ഒരു ആശ്വാസമാണ് ‘കാരുണ്യക്കുടുക്ക’ എന്ന ഈ സംരംഭം.

0

Author Profile

Shibrabi
I'm shibra.i'm from kuppam. My ambition is to become a journalist.

Shibrabi

I'm shibra.i'm from kuppam. My ambition is to become a journalist.

Leave a Reply

Your email address will not be published. Required fields are marked *

13 + four =