‘കാരുണ്യം’ വീട് കൈമാറി.

കാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി പണിതീർത്ത സ്നേഹ വീട് ഫെബ്രുവരി 1 വെള്ളിയാഴ്ച അജ്‌ലാസിന്റെ കുടുംബത്തിന് ഔദ്യോഗികമായി കൈമാറി. പ്രിൻസിപ്പാൾ എം. കാസിം, പി ടി എ പ്രസിഡന്റ് താജുദ്ധീൻ, സീനിയർ അസിസ്റ്റന്റ് അബ്ദുൽ റഊഫ്, കാരുണ്യം കോ ഓർഡിനേറ്റർ ഫിറോസ് ടി അബ്ദുല്ല, എന്നിവരും അധ്യാപകരായ എം. എ നൂറുദ്ധീൻ, ബീബി സി, ഫൈസൽ പി വി, ജാസിർ ഓ കെ, ലത്തീഫ് ടി എം, അബ്ദുൽ ഗഫൂർ, അനൂജ ഷാൻ, റസീന സി പി എന്നിവരും സന്നിഹിതരായിരുന്നു.
മൂന്നര ലക്ഷത്തോളം രൂപ സംഭാവന നൽകിയ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, രണ്ടര ലക്ഷം രൂപ സംഭാവന നൽകിയ പേര് വെളിപ്പെടുത്തതാൻ ആഗ്രഹിക്കാത്ത വ്യക്തി, എല്ലാ വിധ പിന്തുണയും നൽകിയ സ്‌കൂൾ മാനേജർ പി. കെ സുബൈർ സാഹിബ്, പി ടി എ പ്രസിഡന്റ് താജുദ്ധീൻ, പ്രിൻസിപ്പാൾ എം. കാസിം, എച്ച് എം ഫസലുല്ലാഹ് പി. വി, പി. ടി എ ഭാരവാഹികൾ, അധ്യാപകർ എന്നിവർക്ക് കാരുണ്യം കോ ഓർഡിനേറ്റർ ഫിറോസ് ടി അബ്ദുല്ല നന്ദി പ്രകാശിപ്പിച്ചു.

0

shahanas

K

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =