കളക്ടറെ വിസ്മയിപ്പിച്ച ‘സീതിയൻസ്’

‘അസാപ്’ ക്ലാസ്സുകളിൽ മുടങ്ങാതെ താല്പര്യ പൂർവം പങ്കെടുക്കാറുണ്ടെങ്കിലും, അത്തിന്റെ ഭാഗമായി കലക്ടറേറ്റിൽ പോകാനും കലക്ടറുമായി കുറച്ച സമയം ചിലവഴിക്കാനും സാധിക്കുമെന്ന് സീതി സാഹിബ് സ്‌കൂളിൽ എച്ച്‌ 2 ബി ക്ലാസ്സിൽ പഠിക്കുന്ന കൃഷ്ണ പ്രിയയും നാജിയയും ഒരിക്കലും കരുതിയിരുന്നില്ല.

പാഠ പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്ക് പുറമെ വിദ്യാർത്ഥികളിലെ കഴിവുകൾ കണ്ടെത്തുകയും മികച്ച തൊഴിൽ നേടാൻ സഹായകരമായ രീതിയിൽ അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഗവണ്മെന്റിന്റെ പദ്ധതിയാണ് ‘അസാപ്’ (ASAP; ADDITIONAL SKILL ACQUISITION PROGRAMME).

സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (SDE) ബാസിം സാറിന്റെ നിർദേശപ്രകാരമാണ് കൃഷ്ണ പ്രിയയും നാജിയയും അവരുടെ കലാ സൃഷ്ടികൾ ക്ലാസ്സിലേക്ക് കൊണ്ട് വരുന്നത്. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ ബാസിം സാർ അവ പ്രോഗ്രാം മാനേജർ സിജീഷ് സാറിനെ കാണിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം ഈ വർക്കുകൾ കണ്ണൂർ ജില്ലാ കളക്ടർ മിർ മുഹമ്മദലി സാറിനെ കാണിക്കുകയും അസാപിനെ പ്രൊമോട്ട് ചെയ്യാൻ അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്യാം എന്നും തീരുമാനിച്ചു.

നിത്യോപയോഗ സാധനങ്ങൾ കൊണ്ടാണ് കൃഷ്ണ പ്രിയയും നാജിയയും തങ്ങളുടെ കലാ സൃഷ്ടികൾ നിർമ്മിക്കുന്നതെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ടിഷ്യു പേപ്പർ, പരിപ്പ്, നൂൽ എന്നിവ ഉപയോഗിച്ചാണ് കൃഷ്ണ പ്രിയ ഡിസൈൻ ചെയ്തത്. മികച്ച ചിത്രകാരിയായ കൃഷ്ണ പ്രിയ കഴിഞ്ഞ വെക്കേഷൻ സമയത്ത് ആർട്ട് ക്ലാസ്സിനു പോയിരുന്നു. അതിനു ശേഷം ഒഴിവു സമയങ്ങളിൽ വീട്ടിൽ നിന്ന് കലാ സപര്യ തുടർന്നു.

കളിമണ്ണ് കൊണ്ട് രൂപങ്ങൾ ഉണ്ടാക്കി അതിനു മുകളിൽ മുട്ടത്തോട് വെച്ച് ഡിസൈൻ ചെയ്ത് നവീനമായ രീതിയിലാണ് നാജിയയുടെ സൃഷ്ടി. ക്ലാസ്സുകളിൽ ഒന്നും പോകാതെയാണ് നാജിയ ഈ വിദ്യകൾ ആർജ്ജിച്ചെടുത്തത്. ഇപ്പോൾ ഗിഫ്റ്റ് ബോക്സുകളും, ഫ്രെയിമുകളും ഉണ്ടാക്കി വിൽക്കാനും തുടങ്ങിയിട്ടുണ്ട്. ഇത്തരം നിത്യോപയോഗ വസ്തുക്കൾ കൊണ്ടാണ് ഈ മനോഹരമായ ചിത്രങ്ങൾ ഉണ്ടാക്കിയതെന്നറിയുമ്പോൾ ആരും അതിശയിച്ചു പോകും.

ഇനി ‘സീതിയൻസ്’ കളക്ടറെ കാണാൻ പോയ പറയാം. ജൂൺ 20 ബുധനാഴ്ചയാണ് സ്‌കൂളിൽ നിന്ന് പുറപ്പെട്ടത്. പ്രോഗ്രാം മാനേജർ സിജീഷ് സാർ, എസ്. ഡി. ഇ. ബാസിം സാർ , സീതി സാഹിബ് സ്‌കൂൾ അസാപ് കോഓർഡിനേറ്റർ കരീം സാർ എന്നിവരോടൊത്താണ് പോയത്. രണ്ട് മണിക്ക് അവിടെ എത്തിയെങ്കിലും നാല് മണിക്കാണ് കളക്‌ടർ വന്നത്.

കളക്ടറെ അപ്പോൾ കാണാൻ കഴിയില്ല എന്ന അറിയിപ്പ് ലഭിച്ചപ്പോൾ എല്ലാവരും വിഷമ വൃത്തത്തിലായി. എങ്കിലും പ്രതീക്ഷ കൈവിടാതെ ക്ഷമയോടെ കാത്തുനിന്നു. അവിടെ ധാരാളം ആളുകൾ കളക്ടറെ കാണാനും പരാതികൾ ബോധിപ്പിക്കാനുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

എല്ലാവരെയും കണ്ടു കഴിഞ്ഞ് അവസാനം കളക്ടർ അവരുടെ അടുത്ത് ചെന്നു. അസാപിനെ പ്രൊമോട്ട് ചെയ്യാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അവരുടെ വർക്കുകൾ കാണിക്കാൻ ആവശ്യപ്പെട്ടു. വർക്കുകൾ കാണിച്ച് കൊടുക്കുകയും അവയുടെ നിർമ്മിതിയെപ്പറ്റി വിശദീകരിക്കുകയും ചെയ്തപ്പോൾ കളക്ടർക്ക് വളരെയധികം മതിപ്പു തോന്നുകയും, ഇത്തരം വർക്കുകൾ ഇനിയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ കലാ സൃഷ്ടികൾ കളക്ടർക്ക് ഉപഹാരമായി നൽകി നിറഞ്ഞ മനസ്സോടെയാണ് സംഘം മടങ്ങിയത്.

ഏതായാലും, കളക്ടറെ സന്ദർശിച്ചതിനു ശേഷം സ്‌കൂളിലെ താരങ്ങളാണ് രണ്ടു പേരും. “തങ്ങളുടെ കഴിവുകൾ പുറത്ത് കൊണ്ട് വരാൻ സഹായിക്കുകയും കളക്ടറെ സന്ദർശിക്കാൻ അവസരം ഒരുക്കി തരികയും ചെയ്ത അധ്യാപകരോട് എന്നും നന്ദിയുണ്ടാവും” നാജിയയും കൃഷ്ണ പ്രിയയും ഒരേ സ്വരത്തിൽ പറഞ്ഞു.

0

Sanaa binth Jafer

I am Sanaa...

Leave a Reply

Your email address will not be published. Required fields are marked *

8 + 5 =